6 5

ദുഃസ്വപ്നംപോലൊരു ഭൂതകാലത്തിന്റെ ഓര്‍മ്മയില്‍നിന്ന് ആശ്വാസം തേടി ദത്തന്‍ എന്ന ചെറുപ്പക്കാരന്‍ നല്ലൂര്‍ ഗ്രാമത്തിലെത്തുകയാണ്. അയാളുടെ അയല്‍പക്കത്ത് ദുരൂഹതയും ഭീതിയും പ്രസരിക്കുന്ന ഇളയൂര്‍ മഠം എന്ന പുരാതനമാളിക ഉള്ളില്‍ ഇരുട്ടുംപേറി നിലകൊണ്ടു. അന്ധവിശ്വാസങ്ങള്‍ ഗ്രസിച്ച് ഉപേക്ഷിക്കപ്പെട്ടുകിടന്ന ആ മാളികയുടെ രഹസ്യങ്ങള്‍ അയാളെ ആകര്‍ഷിക്കുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്റെയും മാളികയുടെയും ഭീകരമായ ഭൂതകാലം കൂടിക്കുഴഞ്ഞ ഒരു പുരാവൃത്തം ദത്തന്‍ കണ്ടെടുക്കുകയാണ്. മന്ത്രവാദത്തിന്റെയും വിലക്കപ്പെട്ട ജ്ഞാനത്തിന്റെയും മറ്റൊരു വ്യവസ്ഥയില്‍നിന്ന് ആവിര്‍ഭവിക്കുന്ന പ്രാപഞ്ചികഭീകരതയുടെയും പശ്ചാത്തലത്തില്‍ ഭീതിജനകമായൊരു ആഖ്യാനം. പി.വി. തമ്പിയുടെ മാന്ത്രികനോവല്‍ പാരമ്പര്യവും എച്ച്.പി. ലവ്ക്രാഫ്റ്റിന്റെ പ്രാപഞ്ചികഭീതിയും സന്ധിക്കുന്ന ഹൊറര്‍ നോവല്‍. ‘ബ്രഹ്മദത്തന്‍ നോക്കിനില്‍ക്കെ’. മരിയ റോസ്. മാതൃഭൂമി. വില 142 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *