https://www.youtube.com/watch?v=wwwYUwpUye0
പത്മരാജന്‍ രതീഷ്, ഷോബി തിലകന്‍, അശ്വതി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീര്‍ ബി.എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വല്ലി’ എന്ന ഫാന്റസി ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. പ്രാണ ക്രിയേഷന്‍സിന്റെ ബാനറില്‍ രജിത് എസ്. കഥയെഴുതി നിര്‍മിക്കുന്ന ചിത്രത്തില്‍ ബിനോജ് കുളത്തൂര്‍, കുമാര്‍ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോണ്‍, അരുണ്‍ സോള്‍, ജയറാം, ശോഭ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. രഞ്ജിത് മുരളി – ചായഗ്രഹണം. ഗാനരചന – രാജേഷ് ട്വിങ്കില്‍, രതീഷ് ചന്ദ്രന്‍ ചേപ്പാട്. സംഗീതം – ഷാ ബ്രോസ്, ടോണി വില്‍സണ്‍. ആലാപനം – സരിത രാജീവ്, പ്രസൂന, ടോണി വില്‍സന്‍. ‘വല്ലി’ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
