Screenshot 20260718 134017 3

‎സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‎ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജലൻസിൻെറ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്, ദേവസ്വം വിജിലൻസ് എസ്പിയും സെക്രട്ടറിയും നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന ക്രമക്കേടുകളുണ്ടെന്ന് മന്ത്രി കത്തിൽ പറയുന്നു.

‎കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

 

‎എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ വാലായാണ് ഗണേഷ് കുമാർ പ്രവർത്തിക്കുന്നതെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആരോപിച്ചു. എൻ.എസ്.എസിന്റെ ‘സമദൂരം’ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‎മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണിതെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ.

‎മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി കായികമന്ത്രി ഒജെ ജെനീഷ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടൽ നടന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് പണം നഷ്‌ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നും, മന്ത്രിയുടെ വിദേശയാത്രയിൽ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും, 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‎അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പൊലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ച് എന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അർജുൻ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിനു സമീപത്തു നിന്നാണ് കണ്ടെത്തിയത്.

‎ജോൺ ബ്രിട്ടാസ് എംപിയെ സുഷ്മിത ദേവ് ‘ലുങ്കിവാല’ എന്ന് വിളിച്ചതിനെതിരെ രാജ്യസഭയിൽ പ്രതിഷേധം. ബ്രിട്ടാസ് രാജ്യസഭയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു.

‎പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു. ഗൂഢാലോചന അന്വേഷിക്കുന്നതിൻ്റെ ഭാഗമായി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖ സി പി എം നേതാക്കളെ ചോദ്യം ചെയ്യും.

‎തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് വൈശാഖ് എസ് ദർശൻ അറസ്റ്റിൽ. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

‎കോഴിക്കോട് കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ, മുൻ ഡയറക്ടർ റെനീഷ് 100 പവൻ സ്വർണം വിറ്റതായി കണ്ടെത്തി. 18% പലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ സ്വർണം ആദ്യം പണയപ്പെടുത്തുകയും പിന്നീട് വിൽക്കുകയുമായിരുന്നു.

‎ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ‘സർക്കാർ സ്പോൺസേർഡ്’ ആണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ ആരോപിച്ചു. രാഷ്ട്രീയ വിരോധം മൂലം ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അവരെ സ്ഥലം മാറ്റിയെന്നും, ഇതിൽ മുഖ്യമന്ത്രി വി ഡി സതീശന് പങ്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

‎പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു. എരുത്തേമ്പതി വണ്ണാമട സ്വദേശിനിയും ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ അശ്വിനിയാണ് മരിച്ചത്.

‎പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്.

‎ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്നും യുവാക്കൾ അവർ ആരാധിക്കുന്ന ആരുടെയങ്കിലും ആത്മകഥ വായിക്കണമെന്നും ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെപ്പറ്റി അതിൽ നിന്ന് അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. റാം നാഥ് കോവിന്ദിൻ്റെ ആത്മകഥാ പ്രകാശന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

‎ആകാശച്ചുഴിയിൽ വീണ വിമാനത്തിന്റെ മുൻപ് ചെയ്ത അറ്റകുറ്റപണികളുടെ രേഖകൾ എഎഐബി ആവശ്യപ്പെട്ടു. ഹൈഡ്രോളിക് സംവിധാനങ്ങളിലെ തകരാറും പരിശോധിക്കുന്നുണ്ട്. വിമാനത്തിനു സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നു എന്ന റിപ്പോർട്ട് പരിഗണിച്ചാണ് ഈ തീരുമാനം.

‎ദില്ലി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ‌ പറഞ്ഞു. ഇന്ന് ചർച്ച തുടങ്ങിയാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു.

‎ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ കാലാവധിക്ക് ശേഷം തുടരില്ലെന്ന് പ്രഖ്യാപിച്ചതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത തിരിച്ചടി . ടിസിഎസ്, ടൈറ്റന്‍ തുടങ്ങിയ പ്രധാന ഓഹരികളെല്ലാം വലിയ നഷ്ടം രേഖപ്പെടുത്തി.

‎വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കുട്ടികളെ നിർത്തി ഭിക്ഷാടനം നടത്തിച്ച സൗദി പൗരനെ കിഴക്കൻ പ്രവിശ്യയിലെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച് ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ മനുഷ്യക്കടത്ത് തടയൽ നിയമപ്രകാരം കേസെടുത്തത്.

‎നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ലാതൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗോങ്കറുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ലഭിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

‎ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി.

‎യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെയ്ന്‍റ് ജെർമൻ യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൻ വില്ലയെ നേരിടും. ഓസ്ട്രിയൻ നഗരമായ സാൽസ്ബർഗിലെ റെഡ്ബുൾ അറീനയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് കിരീടപ്പോരാട്ടം ആരംഭിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *