ഇന്ത്യയിലെ 5ജി ഉപഭോക്താക്കളുടെ എണ്ണം യൂറോപ്പിലെ ആകെ ജനസംഖ്യയ്‌ക്കൊപ്പമെത്തി. യൂറോപ്പിലെ ആകെ ജനസംഖ്യയ്ക്കു തുല്യമായ 50 കോടി ആളുകളിലേക്ക് ഇന്ത്യയില്‍ 5ജി ഇതിനകം എത്തിക്കഴിഞ്ഞു. 2030-ഓടെ ഇന്ത്യയില്‍ 100 കോടി ആളുകളിലേക്ക് 5ജി സാങ്കേതികവിദ്യ എത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകളില്‍ 97 ശതമാനത്തിന്റെ കുറവുണ്ടായി. 6ജി സാങ്കേതികവിദ്യയില്‍ ഇന്ത്യ ലോകത്തെ നയിക്കും. ഐ.ടി.യു., 3ജി.പി.പി. എന്നിവയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ചട്ടക്കൂടില്‍ രാജ്യം പങ്കാളിയാകുന്നുണ്ട്. സ്‌പെക്ട്രം, ഡിവൈസ് ടെക്‌നോളജി, ആപ്ലിക്കേഷനുകള്‍ തുടങ്ങി ഏഴ് […]
‘രാമായണ’ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി
രണ്‍ബീര്‍ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘രാമായണ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യഷും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും അഭിനയിക്കുന്നുണ്ട്. ശോഭന, ലാറ ദത്ത, വിവേക് ഒബ്‌റോയ്, അരുണ്‍ ഗോവില്‍, രാകുല്‍ പ്രീത് സിങ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നമിത് മല്‍ഹോത്രയുടെ പ്രൊഡക്ഷന്‍ […]
‘ഖലീഫ’ ചിത്രത്തിലെ ഡബ്ബിങ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’യിലെ, തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ചിത്രത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അതിഥി താരമായി എത്തുന്നത്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തും. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ഖലീഫ ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തില്‍ മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന […]
പുതിയ ഹൈലക്സ് ഇന്ത്യയില്‍ പുറത്തിറക്കി
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അത്യാധുനിക രൂപത്തില്‍ പുതിയ ഹൈലക്സ് ഇന്ത്യയില്‍ പുറത്തിറക്കി. 31.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ പ്രാരംഭ വില. 500 കിലോഗ്രാം വരെ ഭാരം കയറ്റാന്‍ കഴിയുന്ന കാര്‍ഗോ ബെഡ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഇമോഷണല്‍ റെഡ്, ആഷ്, സൂപ്പര്‍ വൈറ്റ്, സള്‍ഫര്‍ മെറ്റാലിക്, പ്ലാറ്റിനം […]
ഒരു ചരിത്രകാരന്റെ കൊലപാതകം
ചരിത്രകാരനായ പ്രൊഫ. ആനന്ദബോസിന്റെ കൊലയാളികളെ അന്വേഷിച്ചിറങ്ങിയ സി.ഐ. ഹരിമോഹനും കൂട്ടരും ഏഴാം നൂറ്റാണ്ടിലെ കഥയിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ അറിയുന്നത് കൂട്ടക്കൊലകളുടെ ഒരു പുരാവൃത്തമാണ്. കവിത പൂക്കുന്ന കുറിഞ്ചിയില്‍ കുറിഞ്ഞിപ്പൂക്കള്‍ ചിരിക്കുന്നു. ശബ്ദാര്‍ത്ഥങ്ങള്‍ താളബോധത്തോടെ മേളിക്കുന്ന കുറിഞ്ചിയില്‍ കുറിഞ്ഞിപ്പുക്കള്‍ ചീയുന്നഗന്ധം പരക്കുമ്പോള്‍ കാലം കരുതിവച്ചതെന്താണെന്നതാണ് കഥ കാറ്റുപറഞ്ഞ ഒരു കഥപോലെ ഹരിമോഹനും കുട്ടരും ആനന്ദബോസിന്റെ കൊലപാതകിയിലേക്കെത്തുന്നു. ‘ഒരു ചരിത്രകാരന്റെ കൊലപാതകം’. ടി. ബിജുരാകേഷ്. കൈരളി ബുക്‌സ്. വില 256 രൂപ.
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ റെഡ് മീറ്റ് ഒഴിവാക്കണം
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ഇന്ന് പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന ഒരു പൊതു പ്രശ്‌നമായി മാറിയിരിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സന്ധിവേദന, കാല്‍വിരലുകളിലോ മുട്ടുകളിലോ ഉണ്ടാകുന്ന വീക്കം, വിട്ടുമാറാത്ത കാഠിന്യം എന്നിവ ഉയര്‍ന്ന യൂറിക് ആസിഡിന്റെ ലക്ഷണമാവാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്യൂരിന്‍ എന്ന ഘടകത്തെ ശരീരം വിഘടിപ്പിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇത് കൃത്യസമയത്ത് ശ്രദ്ധിക്കാതിരുന്നാല്‍ ഗൗട്ട് രോഗത്തിനും, വൃക്കയിലെ കല്ലുകള്‍ക്കും, സന്ധികള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവാനും കാരണമാകും. ശരീരത്തിന് പുറന്തള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ യൂറിക് ആസിഡ് […]
മദ്ധ്യാഹ്ന വാർത്തകൾ
പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാരാണ് നടത്തിയത്. കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു നേരത്തെ വിജിലൻസ് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും വീണ്ടും അന്വേഷണം നടത്തി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശൻ നിരന്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്നുവെന്നും ഇരിക്കുന്ന പദവിയുടെ മഹത്വം മനസിലാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ തദ്ദേശ […]
പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചു
പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാരാണ് നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത് അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫ് കാലത്ത് പുനർജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജൻസികൾക്ക് വിടാൻ ഒരുങ്ങിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു നേരത്തെ […]
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ എസ് ഐ ടി കൂടുതൽ അന്വേഷണം നടത്തും
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ കൂടുതൽ അന്വേഷണത്തിന് എസ് ഐ ടി തീരുമാനിച്ചു. ആസൂത്രിത ഗൂഢാലോചന നടന്നു എന്ന കണ്ടെത്തലിലാണ് എസ് ഐ ടി എത്തിനിൽക്കുന്നത്. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 മാർക്കിന്‍റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്തു വന്നത്. എന്തുകൊണ്ട് 10 ചോദ്യങ്ങൾ ഒഴിവാക്കി എന്ന എസ് ഐ ടിയുടെ അന്വേഷണത്തിൽ ഒന്നാം റാങ്കുകാരൻ 10 ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തു, ഉത്തരങ്ങളിൽ 6 എണ്ണം തെറ്റിപ്പോയ 4 എണ്ണം എഴുതിയില്ല […]
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണമെന്ന് സിബിഐ
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയാണെന്നും, മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആര്‍സിസി കോച്ചിങ് സെന്റര്‍ ഉടമ ശിവരാജിന്റെ ഫോണില്‍ നിന്ന് 36 ചിത്രങ്ങളില്‍ 132 കെമിസ്ട്രി ചോദ്യങ്ങള്‍ കണ്ടെത്തി, ഇവയില്‍ 111 ചോദ്യങ്ങള്‍ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. മഹാരാഷ്ട്ര രാജസ്ഥാന്‍ ഹരിയാന, മഹാരാഷ്ട്ര രാജസ്ഥാന്‍ കേരളാ റൂട്ടുകളിലൂടെയാണ് […]
