Posted inആരോഗ്യം

ദഹനപ്രക്രിയ സുഗമമാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ദഹനം നന്നായാല്‍ മാത്രമാണ് ശരീരത്തിന് ആവശ്യമായ പോഷകം ഭക്ഷണത്തില്‍ നിന്ന് ആഗിരണം ചെയ്യാന്‍ സാധിക്കൂ. ദഹനപ്രക്രിയ ആരംഭിക്കുന്നത് വായില്‍ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോള്‍ ഉമിനീരിലെ എന്‍സൈമുകള്‍ ഭക്ഷണത്തെ ചെറിയ ഘടകങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നു. ഇത് ആമാശയത്തിന് അമിതഭാരം കുറയ്ക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. വെള്ളം ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു. വ്യായാമം കുടലിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും ഭക്ഷണം ദഹനനാളത്തിലൂടെ സുഗമമായി നീങ്ങാന്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

  സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട്. കാസർകോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഓറഞ്ച് അലർട്ട് നിലവിലുള്ള സാഹചര്യത്തിലാണ് അവധി. കേരളതീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.   പശ്ചിമേഷ്യൻ സംഘർഷത്തിനിടെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. വിവിധ ആക്രമണങ്ങളിലും […]

Posted inലേറ്റസ്റ്റ്

പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്ന്കേന്ദ്രം വ്യക്തമാക്കി

പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്ന്കേന്ദ്രം വ്യക്തമാക്കി . പിഎം ശ്രീ പദ്ധതിയിൽനിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ പിഎം ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ പരാതികൾ കണക്കിലെടുത്താണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം. കേസുകൾ പിൻവലിക്കാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് നൽകിയ കത്ത് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊലീസുകാരൻ വിനോദ് മുത്തങ്ങ സമരത്തിനിടെ  കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി

പൊലീസുകാരൻ വിനോദ് മുത്തങ്ങ സമരത്തിനിടെ  കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. അശോകൻ മരിച്ചുപോയതിനാൽ ശിക്ഷ വിധിച്ചില്ല.പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 31, വെള്ളി

കനത്ത മഴ മൂലം ആലപ്പുഴ, എറണാകുളം, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ഭരണകാലത്തെ പിഎസ് സി നിയമന തട്ടിപ്പുകളില്‍ പിഎസ് സി ചെയര്‍മാന്‍ അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ആസൂത്രണ ബോര്‍ഡില്‍ ഉന്നത പദവിയില്‍ നിയമനം നേടിയ സിപിഎം നേതാവ് നാലു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിരുന്നില്ല. ആറു ചോദ്യങ്ങളുടെ ഉത്തരം തെറ്റായിരുന്നു. […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 30, വ്യാഴം

എല്‍ഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പ് വാങ്ങിക്കൂട്ടിയ കോടിക്കണക്കിനു രൂപയുടെ മരുന്നുകളും പിപിഇ കിറ്റുകളും ഉപയോഗിക്കാതെ നശിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പത്തുവര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിച്ചെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ എര്‍പ്പെടുത്തിയ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമായിരുന്നു. തെളിവ് കണ്ടെത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് നടപടി അസാധാരണമെന്ന് എംവി ഗോവിന്ദൻ

പുനർജനി കേസിൽ മുഖ്യമന്ത്രി വി ഡി സതീശനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് നടപടി അസാധാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കം കാട്ടി എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നതെന്നും, വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചെന്ന് വ്യക്തമാണെന്നും അനുമതി തേടിയിട്ടില്ലെന്ന് മനസിലായെന്നും അദേഹം പറഞ്ഞു. കേസിൽ ക്ലീൻ ചിറ്റ് നൽകിയത് കേരളം ചർച്ച ചെയ്യണമെന്നും കേന്ദ്ര ഏജൻസി അന്വേഷിച്ചാലെ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടൂവെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കെന്ന് പ്രാഥമിക കണ്ടെത്തല്‍

‎ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതില്‍ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. മിൽമ ജീവനക്കാരെ ദേവസ്വം ഉദ്യോഗസ്ഥർ സഹായിച്ചുവെന്നാണ് കണ്ടെത്തൽ. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ നെയ്യ് ഇടപാട് രേഖകള്‍ ഹാജരാക്കാൻ ദേവസ്വം സെക്രട്ടറി ആവശ്യപ്പെട്ടു

Posted inബിസിനസ്സ്

മിനിമം ബാലന്‍സ് പിഴയായി ബാങ്കുകള്‍ ഈടാക്കിയത് 7,000 കോടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 7,000 കോടി രൂപ. കൂടുതല്‍ തുക ഈടാക്കിയവരില്‍ സ്വകാര്യ ബാങ്കുകളാണ് മുന്നില്‍. സേവിങ്സ്, കറന്റ് അക്കൗണ്ടുകളില്‍ മിനിമം ശരാശരി ബാലന്‍സ് നിലനിര്‍ത്താത്തവരില്‍ നിന്നാണ് വന്‍ തുക പിഴ ഈടാക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ ആകെ ഈടാക്കിയ തുക: 4,948.71 കോടി രൂപ. എച്ച്ഡിഎഫ്സി ബാങ്ക്: 1,798.14 കോടി രൂപ (ഏറ്റവും ഉയര്‍ന്ന തുക). ആക്സിസ് ബാങ്ക്: 1,081.33 കോടി രൂപ. 19 സ്വകാര്യ ബാങ്കുകളിലെ […]