Posted inലേറ്റസ്റ്റ്

ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആര്‍ സുഗതന്‍റെ അവധി അപേക്ഷയില്‍ ആഭ്യന്തര വകുപ്പിന്‍റെ കത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് അതൃപ്‌തി

ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആര്‍ സുഗതന്‍റെ അവധി അപേക്ഷയില്‍ ആഭ്യന്തര വകുപ്പിന്‍റെ കത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് അതൃപ്‌തി. അയോഗ്യത ഒഴിവാക്കാനുള്ള മാർഗം നിർദേശിച്ച് ആഭ്യന്തര വകുപ്പ് കത്ത് നൽകിയ സാഹചര്യം അന്വേഷിക്കും. സുഗതന്റെ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കണം എന്നായിരുന്ന ആഭ്യന്തര വകുപ്പിന്‍റെ കത്ത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് ആഭ്യന്തര വകുപ്പിന്‍റെ കത്ത് കൗണ്‍സില്‍ യോഗത്തില്‍ ആയുധമാക്കിയിരുന്നു.സ്വതന്ത്രന്‍റെ പിന്തുണയോടെ അവധി അപേക്ഷ വോട്ടിനിട്ട് പാസാക്കിയാണ് ബിജെപി അയോഗ്യത ഭീഷണി […]

Posted inലേറ്റസ്റ്റ്

കള്ളൻ വിജയൻ ലേഖന വിവാദത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം

കള്ളൻ വിജയൻ ലേഖന വിവാദത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം വിവാദം ഒന്നും പുറത്ത് സമ്മതിക്കാൻ ദേശാഭിമാനി നേതൃത്വമോ സിപിഎം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറിയാരോപണം

കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറിയാരോപണം . കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ പണിയുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്‍റെ ഫണ്ട് പിരിവില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ലോക്കല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 31, വെള്ളി

  മുത്തങ്ങ സമരത്തിനിടെ കോണ്സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന്‍ അടക്കം 56 പ്രതികളെയും വെറുതെവിട്ടു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ സലാം വധശ്രമക്കേസില്‍ എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. വയനാട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരിക്കേറ്റ സലാമിന് മൂന്നു ലക്ഷം രൂപയും ശശിധരന് രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണം. വിനോദ് കൊലക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ രണ്ടാം പ്രതി […]

Posted inടെക്നോളജി

കിമി കെ3 യെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓപ്പണ്‍എഐ

മുന്‍നിര എഐ മോഡലുകളുടെ നിരക്കുകള്‍ വെട്ടിക്കുറച്ച് യു.എസ് കമ്പനിയായ ഓപ്പണ്‍എഐ. ജിപിടി – 5.6 വകഭേദങ്ങളായ ജിപിടി – 5.6 ലൂണ, ജിപിടി – 5.6 ടെറ എന്നീ രണ്ട് മോഡലുകളുടെ നിരക്ക് കുറയ്ക്കുന്നതായി ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ പ്രഖ്യാപിച്ചു. കിമി കെ3 പോലുള്ള ചൈനീസ് ഓപ്പണ്‍-വെയ്റ്റ് മോഡലുകളില്‍ നിന്ന് ഓപ്പണ്‍എഐ കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ജിപിടി – 5.6 ലൂണ നിരക്കില്‍ 80 ശതമാനം കുറവാണ് വരുത്തുന്നത്. ജിപിടി – […]

Posted inബിസിനസ്സ്

‘അക്ഷയ തങ്ക മാളിക’യുമായി കല്യാണ്‍ ജുവലേഴ്‌സ്

തമിഴ്‌നാട് വിപണിയെ ലക്ഷ്യമിട്ട് ‘അക്ഷയ തങ്ക മാളിക’ എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് പുറത്തിറക്കി കല്യാണ്‍ ജുവലേഴ്‌സ്. കല്യാണ്‍ ജുവലേഴ്‌സ്, കാന്‍ഡിയര്‍ എന്നിവയ്ക്ക് ശേഷം ഗ്രൂപ്പ് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബ്രാന്‍ഡാണിത്. കല്യാണ്‍ ജുവലേഴ്‌സ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ‘കെ.ജെ.ജി ബ്രാന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഉപകമ്പനിക്ക് കീഴില്‍ വരുന്ന പ്രധാന ബ്രാന്‍ഡുകളില്‍ ഒന്നാണ് എ.ടി.എം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈ പുതിയ സംരംഭത്തിനായി 300 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. തമിഴ് നടന്‍ ശിവകാര്‍ത്തികേയനാണ് എ.ടി.എമ്മിന്റെ ബ്രാന്‍ഡ് […]

Posted inവിനോദം

‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ട്രെയിലര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാംബ്ലിങ് പ്രമേയമായൊരുക്കിയിരിക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും പാട്ടും ഡാന്‍സും ത്രില്ലിങ് രംഗങ്ങളുമൊക്കെയായി തീയേറ്ററുകള്‍ക്ക് തീപിടിപ്പിക്കാന്‍ സാധിക്കുന്ന ചിത്രമാകും ഐ ആം ഗെയിം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്റെ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 20ന് തീയേറ്ററുകളിലെത്തും. ചിത്രം രചിച്ചത് ഷഹബാസ് […]

Posted inവിനോദം

‘ഡിസി’ യുടെ ട്രെയ്ലര്‍ പുറത്ത്

ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ‘ഡിസി’ യുടെ ട്രെയ്ലര്‍ പുറത്ത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രം ഓഗസ്റ്റ് 7 ന് ആഗോള റിലീസായി എത്തുന്നു. ചിത്രം കേരളത്തിലും കര്‍ണാടകത്തിലും വമ്പന്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കര്‍ണാടകയിലും ചിത്രത്തിന്റെ ഡിസ്ട്രിബുഷന്‍ പാര്‍ട്ണര്‍. സംവിധായകന്‍ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിക […]

Posted inഓട്ടോമോട്ടീവ്

യെസ്ഡിയുടെ 2026 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു

പ്രമുഖ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യെസ്ഡിയുടെ 2026 ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍, റോഡ്സ്റ്റര്‍, സ്‌ക്രാംബ്ലര്‍ എന്നി മോഡലുകളുടെ അപ്ഡേറ്റ് ചെയ്ത പതിപ്പുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്. മുന്‍ പതിപ്പുകളെ അപേക്ഷിച്ച് ഏറ്റവുമധികം മാറ്റം അഡ്വഞ്ചറിനാണ്. ട്യൂബ് ലെസ് ക്രോസ് സ്പോക്ക് വീലുകളാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. പുതിയ ഗ്രാഫിക്സുകളോട് കൂടിയ യെല്ലോ ഫാല്‍ക്കണ്‍ കളര്‍ ഓപ്ഷനും ഇതിന് നല്‍കിയിട്ടുണ്ട്. നിലവിലുള്ള ടോര്‍നാഡോ ബ്ലാക്ക്, ഗ്ലോസ് വൈറ്റ്, നെബുല ബ്ലൂ എന്നി കളറുകളിലും അഡ്വഞ്ചര്‍ ലഭിക്കും. യെസ്ഡി റോഡ്സ്റ്ററിന് കോപ്പര്‍ […]

Posted inപുസ്തകങ്ങൾ

ചിത്രലേഖയുടെ അടയാളങ്ങള്‍

ചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തില്‍ നാട്ടുപുരാവൃത്തങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ ജീവിച്ച മനുഷ്യരുടെ കഥയാണിത്. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി എന്ന യുവാവിന്റെയും രഹസ്യങ്ങളുടെ നിഴലില്‍ ജീവിക്കുന്ന ചിത്രലേഖയുടെയും തീക്ഷ്ണമായ പ്രണയവും വിരഹവും അനുവാചകഹൃദയം തൊടുംവിധമാണ് ഈ നോവലില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഡി സി ബുക്‌സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവല്‍ മത്സരത്തില്‍ ഈ നോവല്‍ ഒന്നാം സ്ഥാനം നേടി. ‘ചിത്രലേഖയുടെ അടയാളങ്ങള്‍’. രാധാകൃഷ്ണന്‍ നാരായണന്‍. ഡിസി ബുക്‌സ്. വില 216 രൂപ.