എരിവ് കൂടിയ ഭക്ഷണം ധാരാളം കഴിക്കുന്നവര്‍ക്ക് ദഹനവ്യവസ്ഥയെ ബാധിക്കുന്ന അന്നനാള കാന്‍സര്‍ ഉള്‍പ്പെടെയുള്ളവ വരാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം. കുറച്ചു മാത്രം മുളക് കഴിക്കുന്നവരെ അപേക്ഷിച്ച് വളരെയധികം മുളക് കഴിക്കുന്നവര്‍ക്ക് 64 ശതമാനം കൂടുതലാണ് കാന്‍സര്‍ സാധ്യത. എരിവുള്ള ഭക്ഷണം കുറച്ചുമാത്രം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെയധികം എരിവ് കഴിക്കുന്നവര്‍ക്ക് അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്. ഉദരത്തിലെ അര്‍ബുദം അഥവാ മലാശയ അര്‍ബുദം ഇവയും വരാനുള്ള സാധ്യത ഇവര്‍ക്ക് കൂടുതലാണ്. മുളകിലടങ്ങിയ ക്യാപ്‌സെസിന്‍ ആണ് അവയ്ക്ക് എരിവ് […]
മദ്ധ്യാഹ്ന വാർത്തകൾ
സംസ്ഥാനത്ത് ശക്തമായ മഴ. എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവരാണ് മരിച്ചത്. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ […]
ആർ സുഗതന് അവധി നൽകിയതിൽ തദ്ദേശ വകുപ്പിനെതിരെ കെഎസ് ശബരിനാഥൻ
കാപ്പ കേസിമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ വകുപ്പിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് കൗണ്‍സിലർ കെഎസ് ശബരി നാഥൻ. എല്ലാ നിയമവും ലംഘിച്ചാണ് ആർ സുഗതന് വേണ്ടി ഉത്തരവ് ഇറക്കിയതെന്ന് ശബരിനാഥൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു
വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് പുതിയ വില. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.
അനധികൃത ഫ്ലെക്സുകൾ സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി
തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും അനധികൃത ഫ്ലെക്സുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ നേരത്തേ കോടതി നിരോധനമടക്കമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തിൽ തമിഴ്നാട് കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. കോടതി ഉത്തരവുകൾ നിലവിലിരിക്കെ സംസ്ഥാനത്ത് സമാനമായ നടപടി സ്വീകരിക്കാത്തതെന്താണെന്നും സർക്കാർ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ 2 മരണം
സംസ്ഥാനത്ത് മഴക്കെടുതിയിൽ 2 മരണം. ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടലിൽ രവി എന്നയാളുടെ ഭാര്യ സുമതിയാണ് മരിച്ചത്. കൂടാതെ പയ്യാനിത്തോട്ടതുണ്ടായ ഉരുൾപൊട്ടലിൽ ജോണിയുടെ മകൻ ജോസഫും മരിച്ചു. അമ്മ റെജീനയ്ക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു കാണാതായ ആളെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്. വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് കാണാതായത്. ബന്ധുവായ ലീലാമണിയുടെ വീട്ടിൽ എത്തിയതായിരുന്നു പ്രഭാകരൻനായർ. തൊടുപുഴ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു.
എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്
കേരളത്തിൽ വരും മണിക്കൂറുകളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിലേക്കായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്തെ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്.
പ്രഭാത വാര്‍ത്തകള്‍ | ഓഗസ്റ്റ് 1, ശനി
കാപ്പ കേസില്‍ ജയിലിലുള്ള തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് കൗണ്‍സിലില്‍ പങ്കെടുക്കുന്നതിന് ആറു മാസത്തേക്ക് അവധി നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജയില്‍, തദ്ദേശ, ആഭ്യന്തര വകുപ്പുകളുടെ അനുമതിയോടെയാണ് അവധി അപേക്ഷ പാസാക്കിയതെന്ന് മേയര്‍ വിവി രാജേഷ്. തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ അനുകൂല മറുപടി നല്‍കിയ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം. സുഗതന്‍ നല്‍കിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗണ്‍സിലിന് പരിഗണിക്കാമെന്നാണ് തദ്ദേശവകുപ്പ് […]
രാത്രി വാർത്തകൾ
കനത്ത മഴയെത്തുടർന്ന് നാളെ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ യു ഡി എഫ് സർക്കാരിനോട് ആരാണ് ആവശ്യപ്പെട്ടതെന്ന ചോദ്യവുമായി മുൻ റവന്യൂ മന്ത്രി കെ രാജൻ എം എൽ എ. പി എം ശ്രീ നടപ്പാക്കാൻ കേന്ദ്ര സർക്കാരിൽ നിന്നാരാണ് പറഞ്ഞത്. ഒപ്പിടാൻ […]
ഒന്നാം പാദത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇസാഫ് ബാങ്ക്
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. 80.08 കോടി രൂപയുടെ അറ്റലാഭമാണ് ബാങ്ക് രേഖപ്പെടുത്തിയത്. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 81.22 കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു ബാങ്കിനുണ്ടായിരുന്നത്. ബാങ്കിന്റെ ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31.5% വര്‍ധിച്ച് 1,346.01 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 1,023.37 കോടി രൂപയായിരുന്നു. വായ്പകളില്‍ നിന്നുള്ള പലിശ വരുമാനം 828.23 കോടി രൂപയില്‍ നിന്ന് 1,097.77 കോടി രൂപയായി വര്‍ധിച്ചു. […]
