Posted inഓട്ടോമോട്ടീവ്

ഫോര്‍ച്യൂണറിന്റെ രണ്ട് പുതിയ മോഡലുകളുമായി ടൊയോട്ട

ഫോര്‍ച്യൂണറിന്റെ പുതിയ ബദല്‍ ഇന്ധന പതിപ്പുകള്‍ അവതരിപ്പിച്ച് ടൊയോട്ട. 2026 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ കമ്പനി ഫോര്‍ച്യൂണറിന്റെ രണ്ട് പുതിയ മോഡലുകളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ ഒന്ന് 100 ശതമാനം ബയോഎത്തനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡലും മറ്റൊന്ന് ഇ50 ബയോഡീസല്‍ പതിപ്പുമാണ്. ഫ്‌ലെക്‌സ്-ഫ്യുവല്‍ ഫോര്‍ച്യൂണറില്‍ 100 ശതമാനം ബയോഎത്തനോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പുതിയ ഫ്യൂവല്‍ ലൈനുകള്‍, ഹോസ് പൈപ്പുകള്‍, എഞ്ചിന്‍ ഹെഡ് എന്നിവയുള്‍പ്പെടെയുള്ള നിരവധി മെക്കാനിക്കല്‍ ഘടകങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ മോഡലിന് 2.7 ലിറ്റര്‍ പെട്രോള്‍ […]

Posted inപുസ്തകങ്ങൾ

സ്‌ട്രെസ് പരിഹരിക്കാം

ആധുനിക മനുഷ്യന്‍ എന്നെത്തേക്കാളും സംഘര്‍ഷഭരിതമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. മാനസിക സംഘര്‍ഷം ഒരു അവയവം പോലെ അവനോടൊപ്പം ജന്മം കൊള്ളുന്നു. ഈ സംഘര്‍ഷത്തെ മറികടക്കാന്‍ ചില ചികിത്സാ രീതികളും ശാരീരിക മുറകളും ഇന്ന് നിലവിലുണ്ട്. എന്നിട്ടും മനുഷ്യന്റെ മാനസിക പിരിമുറുക്കത്തിന് അറുതി വന്നതായി കാണുന്നില്ല. കാരണം മേല്‍പറഞ്ഞ ‘ചികിത്സാ മുറകള്‍’ മനുഷ്യന്റെ മനസ്സിനെ പഠിച്ചു കൊണ്ടുള്ളതല്ല. പരാജയപ്പെട്ട പുത്തന്‍ ശാസ്ത്ര സാങ്കേതിക ‘മുറകള്‍’ക്കു പകരം ഭാരതീയ തത്വചിന്തയിലാണ് മാനസിക പിരിമുറുക്കം മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ഗ്രന്ഥകാരന്‍ അന്വേഷിക്കുന്നത്. അവകളിലെ ക്രിയ്യാത്മകമായ […]

Posted inആരോഗ്യം

വ്യായാമമില്ലാത്തവര്‍ പ്രോട്ടീന്‍ അമിതമായി കഴിക്കരുത്

പ്രോട്ടീന്‍ അമിതമായി കഴിച്ച് വ്യായാമമില്ലാത്ത ജീവിതം നയിക്കുന്നവരാണെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പുതിയൊരു പഠനം. സെല്‍പ്രസ് ബ്ലൂ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ മാഡിസണിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പ്രോട്ടീന്‍ കഴിക്കുന്നതിന്റെ അളവു കുറയ്ക്കുന്നതും ഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ചില സാഹചര്യങ്ങളില്‍ ആയുസ്സ് വര്‍ധിപ്പിക്കാനും കുറഞ്ഞ പ്രോട്ടീനുള്ള ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന് പഠനം പറയുന്നു. പ്രോട്ടീന്‍ കുറഞ്ഞ ആഹാരം കഴിക്കുന്നത് പെട്ടെന്ന് പ്രായമാകുന്നത് തടയുമെന്നും മെറ്റബോളിസം വര്‍ധിപ്പിക്കുകയും കോശങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകര്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

‎2, 3 തീയതികളിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം

നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രളയ സമാനമായി തുടരുന്ന അതിതീവ്ര മഴ ജില്ലയിൽ തുടരുന്ന സാഹചര്യത്തിലാണ് മുന്നയിപ്പ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെക്കെതിരെ അന്വേഷണം

കാപ്പാ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രി കെ എം ഷാജിയുടെ നിർദേശത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥ ഉത്തരവിറക്കിയതെന്നാണ് കണ്ടെത്തൽ. ഇന്നലെയാണ് സുഗതന് ആറ് മാസത്തേക്ക് അവധി അനുവദിച്ചത്. ആഭ്യന്തര വകുപ്പിൽ നിന്നും ഉത്തരവിറക്കിയ അണ്ടർ സെക്രട്ടറി നമിതക്കെതിരെ ഇന്നലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌

മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു. ദുരിതബാധിതര്‍ക്ക്‌ ഭക്ഷണവും വെള്ളവും അവശ്യവസ്‌തുക്കളും ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം, ദുരിതമേഖലയില്‍ ആരും ഒറ്റപ്പെട്ട്‌ പോയിട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ല എന്ന്‌ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മേഖലയിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു എന്ന്‌ പാര്‍ടി പ്രവര്‍ത്തകര്‍ ഉറപ്പാക്കണം. മഴ ഒഴിയുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും നിർദേശം നല്കിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.20 ന് കറിയാത്തും പാറയിൽ സ്ഥാപിച്ച സൈറൺ ടെസ്റ്റ് ചെയ്യും. ജല നിരപ്പ് ഇനിയും ഉയർന്നാൽ ഡാം ഷട്ടർ ഉയർത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവിൽ 755.50 മീറ്റർ ആയി ഉയർന്നു. ഈ സാഹചര്യത്തിലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകളാണ് നിറഞ്ഞത്. ഇതോടെ കല്ലാർകുട്ടി ഡാമിന്റെ 5 ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൌപദി മുർമുവിന്റെ  അംഗീകാരം. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം. പരീക്ഷാ തട്ടിപ്പിൽ പങ്കുള്ള സേവനദാതാക്കൾക്ക് പരമാവധി പിഴ 1 കോടിയിൽ നിന്ന് 5 കോടിയായി വർധിപ്പിക്കും. പൊതുപരീക്ഷകൾ നടത്തുന്നതിൽ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തും. പൊതുപരീക്ഷകളുടെ വിശ്വാസ്യത വർധിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലപ്പുറം വണ്ടൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു

മലപ്പുറം വണ്ടൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു. തിരുവാലി ഗ്രാമപഞ്ചത്ത്  കണ്ടമംഗലത്ത് നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകളായ തസ്ലീമ ഭാനുവിന്റെയും അബ്ദുൽ മുനീറിന്റെയും മകൻ അബ്ദുൽ മുഹയിൻ എന്ന കുട്ടിയാണ് തോടരികിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളത്തിൽ വീണ് ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചത്. അതേസമയം പുതുപ്പള്ളിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും ഒഴുക്കിൽപ്പെട്ട് മരിച്ചു. വാകത്താനം ചക്കൻ ചിറ പേരുക്കുന്നേൽ കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു (11) വയസ്ആണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ഏഴായി. ആയി

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടിയന്തര സാഹചര്യം നേരിടാൻ തയാറാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നല്കി

കേരളത്തിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നല്കി. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും സതീശൻ നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയിൽ പി സി വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും […]