6 22

വാണിജ്യ വാഹന വിപണിയിലെ ശക്തമായ ആവശ്യകതയുടെ പിന്‍ബലത്തില്‍ ടാറ്റ മോട്ടോഴ്സിന് മികച്ച പാദഫലം. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 83% ഉയര്‍ന്ന് 2,560 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 1,397 ഷകോടി രൂപ ആയായിരുന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ ടാറ്റ മോട്ടോഴ്സിന്റെ പ്രവര്‍ത്തന വരുമാനം 19% വര്‍ധിച്ച് 20,667 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 17,324 കോടിയായിരുന്നു. വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ ശക്തമായ വളര്‍ച്ചയാണ് വരുമാന വര്‍ധനയ്ക്ക് പ്രധാന കാരണം. വാണിജ്യ വാഹന വില്‍പ്പനയിലാണ് ടാറ്റ മോട്ടോഴ്സ് ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഭ്യന്തര, കയറ്റുമതി വിപണികളിലായി മൊത്തം 1,08,700 വാണിജ്യ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വില്‍പ്പന 26% ഉയര്‍ന്നപ്പോള്‍ കയറ്റുമതി 35% വര്‍ധിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *