സ്വകാര്യവിഷയങ്ങള്‍ സംസാരിക്കുന്ന ചാറ്റുകള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്താനായി, അതീവ രഹസ്യസ്വഭാവമുള്ള ചാറ്റുകള്‍ പിന്, ഫേസ് ഐഡി, അല്ലെങ്കില്‍ ടച്ച് ഐഡി എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ചാറ്റ്ജിപിടി. ചാറ്റുകള്‍ ലോക്ക് ചെയ്താല്‍ അവ പ്രധാന ഹിസ്റ്ററിയിലോ സെര്ച്ചിലോ കാണാന്‍ കഴിയില്ല. പകരം, അവ ഒരു പ്രത്യേക ലോക്ക്ഡ് ചാറ്റ്സ് ഫോള്‍ഡറിലേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കും. ലോക്ക് ചെയ്ത പ്രൈവറ്റ് ചാറ്റുകള്‍ക്ക് വെവ്വേറെ മെമ്മറി സൗകര്യം ഉള്ളതിനാല്‍, അവയിലെ വിവരങ്ങള്‍ നിങ്ങളുടെ സാധാരണ ചാറ്റുകളുമായി കലരില്ല. സ്വകാര്യ ചാറ്റുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ അത് ലോക്ക് ചെയ്തുവെക്കാന്‍ ഓര്‍ക്കണം. ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ നല്കുന്ന പിന് വളരെ പ്രധാനമാണ്. പിന് റീസെറ്റ് ചെയ്യുകയാണെങ്കില്‍, ലോക്ക് ചെയ്ത എല്ലാ ചാറ്റുകളും അതിലെ വിവരങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടും.
