സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു. 1,05,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 155 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,235 രൂപയാണ്. ചെറു കാരറ്റുകളുടെ വിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 10,835 രൂപയായി. 14 കാരറ്റ് ഗ്രാമിന് 100 രൂപ കുറഞ്ഞ് 8,470 രൂപയിലും ഒമ്പത് കാരറ്റ് ഗ്രാമിന് 65 രൂപ കുറഞ്ഞ് 5,465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 230 രൂപയില്‍ തുടരുന്നു. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം.
