ഇന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ രാവണ താണ്ഡവം എന്ന ഗാനത്തിന്റെ മലയാളം പതിപ്പ് പുറത്തുവിട്ടു. എ.ആര് റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് യദു കൃഷ്ണന് കെ ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. നവംബര്‍ 5 നാണ് പാന്‍ ഇന്ത്യന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും എത്തുന്നു. സായ് പല്ലവിയാണ് സീതയായി എത്തുമ്പോള്‍ മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു. അരുണ്‍ ഗോവില്‍ ദശരഥ മഹാരാജാവായും രവി ദുബെ ലക്ഷ്മണനായും അജിങ്ക്യ ദേവ് വിശ്വാമിത്ര മഹര്‍ഷിയും കുനാല്‍ കപൂര്‍ ഇന്ദ്രദേവനായും രാകുല്‍ പ്രീത് സിംഗ് ശൂര്‍പ്പണഖയായും വേഷമിടുന്നു.
