ഒരു ദിവസം മൂന്നു മുതല്‍ അഞ്ചു കപ്പ് കാപ്പി വരെ കുടിക്കുന്നത് ആരോഗ്യകരമാണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് വ്യക്തമാക്കുന്നത്. പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ചെറുക്കുന്നതിനും കാപ്പി ഗുണകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവര്‍, സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും. വിട്ടുമാറാത്ത വീക്കം കുറയ്ക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്തുകൊണ്ട് കാപ്പി കരളിലെ കോശങ്ങളെ സംരക്ഷിക്കും. കാപ്പി കുടിക്കുന്നതിലൂടെ കരള്‍ രോഗം മൂലം മരിക്കാനുള്ള സാധ്യത 49% കുറയും. ഒരു കപ്പ് കാപ്പി കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 8% കുറയ്ക്കും, 2 കപ്പ് കുടിക്കുന്നത് സാധ്യത 15% ആയി കുറയ്ക്കും, 3 കപ്പ് കുടിക്കുന്നത് സാധ്യത 21% ആയി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നുണ്ട്. എന്നാല്‍ പഞ്ചസാര ചേര്‍ത്താല്‍ അതിന്റെ ഗുണം പകുതിയായി കുറയും. കാപ്പി കുടിക്കുന്ന സ്ത്രീകള്‍ക്ക് എന്‍ഡോമെട്രിയല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ്. കാപ്പിയിലെ കഫീനും മറ്റ് ഘടകങ്ങളും പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത 37% കുറയ്ക്കാനാവും. കഫീന്‍ അധികമായാല്‍ ഉത്കണ്ഠ, തലവേദന ഹൃദയമിടിപ്പ് വര്‍ധിക്കുക തുടങ്ങിയവയ്ക്കു കാരണമാകും. നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും.
