സിപിഎമ്മുമായുള്ള അകൽച്ച പ്രകടമാക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യ. ഒരിക്കൽ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാവണമെന്നില്ലെന്നാണ് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരു കരയിൽ നിന്നും മറു കരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്ന് നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, ജീവിതം പഠിപ്പിച്ച പാഠമാണതെന്നും പിപി ദിവ്യ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ബുദ്ധൻ്റെ കഥ സൂചിപ്പിച്ചുകൊണ്ടാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ദിവ്യയെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ തിരികെ എത്തിക്കാൻ ഒരു വിഭാഗം നേതാക്കൾ നീക്കം നടത്തിയിരുന്നു. ഈ നീക്കം പരാജയപെട്ടതിന് പിന്നാലെയാണ് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സിപിഎമ്മുമായുള്ള അകൽച്ച പ്രകടമാക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യ
