കുഞ്ചാക്കോ ബോബനെ നായകനാക്കി കിരണ്‍ ദാസ് സംവിധാനം ചെയ്ത ‘ഉന്മാദം’ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി സോണി ലിവ്. ചിത്രം ഉടന്‍ തന്നെ സ്ട്രീമിംഗ് ആരംഭിക്കും. ലിജോ മോള്‍ ആണ് ചിത്രത്തില്‍ നായികയായെത്തിയത്. ഷാഹി കബീര്‍ ആണ് തിരക്കഥയൊരുക്കിയത്. ബുക്ക് മൈ ഷോയിലും മികച്ച ബുക്കിങ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്‌ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
‘ഉന്മാദം’ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് സോണി ലിവില്‍
