മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഡൽഹിയിലെ ജന്തർ മന്തറിലേക്ക് യുവജന-വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ വച്ചും മെട്രോ അടച്ചും സമരക്കാരെ പൊലീസ് തടഞ്ഞു. ഇന്റർനെറ്റും വിച്ഛേദിച്ചു എന്നാൽ ഇതു കണക്കിലെടുക്കാതെ പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ ജന്തർ മന്തറിലേക്ക് ചെറു സംഘമായും കൂട്ടമായും എത്തുകയായിരുന്നു. ഇന്ത്യാസഖ്യത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിനും ഇന്ന് തുടക്കമായി. ഉച്ചതിരിഞ്ഞാണ് മുംബൈയിൽ കോക്രോച്ച് ജനാതാ പാർട്ടിയുടെ ജയിൽനിറയ്ക്കൽ സമരം.
യുവജന വിദ്യാർഥി സംഘടനകൾ ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു
