Untitled Design 2026 10 02T153659.132

പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും, പ്രധാനമന്ത്രിമായി സംസാരിക്കാന്‍ കഴിഞ്ഞത് ആശ്വാസമായെന്നും ആശുപത്രി കിടക്കയില്‍ നിന്ന് വിഡിയോ കോളിലൂടെ സ്മിത്ത് മച്ചാര്‍ പ്രതികരിച്ചു. സംസാരിച്ച ഓരോ നിമിഷവും മച്ചാറിനെ അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി. ധീരതയെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്നും, മറ്റുള്ളവരെ സംരക്ഷിക്കാന്‍ സ്മിത്ത് മച്ചാര്‍ കാട്ടിയ ധീരതയേയും പ്രധാനമന്ത്രി പ്രശംസിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്‍റെ ധീരതയിലൂടെ ഒരിക്കല്‍ കൂടി അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.കത്തി കുത്തില്‍ പിടഞ്ഞപ്പോഴും കോക്ക് പിറ്റ് വാതില്‍ തുറന്നിട്ട് സഹപൈലറ്റിന്‍റെ ക്രൂരതയില്‍ നിന്ന് 174 യാത്രക്കാരെ രക്ഷിച്ചത് സ്മിത്ത് മച്ചാറാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *