മലപ്പുറത്തിനെതിരായ വർഗീയ പരാമർശത്തിലുറച്ച് മുൻ എംഎൽഎ പി.നന്ദകുമാർ. പാർട്ടി സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പടെ തള്ളിപ്പറഞ്ഞ ശേഷവും നന്ദകുമാർ തിരുത്തലും, ഖേദപ്രകടനവും നടത്തിയില്ല. മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് നന്ദകുമാർ വിശദീകരിക്കുന്നു. അത്തരം ശ്രമങ്ങൾ ബിജെപിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കാൻ പോകുന്ന കുംഭമേള അതിന്റെ ഭാഗമാണെന്നും, താൻ പറഞ്ഞതിനെ മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യഖാനിക്കാം എന്ന് വ്യക്തമാക്കുകയാണ് സിപിഎം മുൻ എംഎൽഎ.
വർഗീയ പരാമർശത്തിലുറച്ച് പി നന്ദകുമാർ
