സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ്. അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ.
ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ആർ ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വിവി രാജേഷ്, എസ് സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചു. എന്നാൽ ശാസ്തമംഗലം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട രാജി പ്രഖ്യാപനം ശ്രീലേഖ ഇതുവരേയും പിൻവലിച്ചിട്ടില്ല.
നഗര ഭരണത്തിൽ പ്രതിസന്ധി ഇല്ലെന്നു മേയർ വിവി രാജേഷ്. പല കൗൺസിലർമാരും പല കത്തുകൾ നൽകാറുണ്ട്. ശ്രീലേഖ കൗൺസിലർ ആയി തുടരുമെന്നും മേയർ വ്യക്തമാക്കി. മേയർക്ക് രാജി കത്ത് നൽകിയ ശ്രീലേഖ നഗരസഭ സെക്രട്ടറിക്ക് രാജി നൽകിയിട്ടില്ല.
മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ലെന്നും നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്നും വി.ശിവൻകുട്ടി. സ്ഥാനമാനങ്ങൾക്ക് വേണ്ടി ബിജെപിക്ക് നേരെ നടത്തിയ ഭീഷണിയായി ഇതിനെ കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലയെക്കുറിച്ചുള്ള പി നന്ദകുമാറിന്റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നന്ദകുമാറിന്റേത് പാർട്ടി നിലപാടല്ലെന്നും മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎം നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പി നന്ദകുമാറിന്‍റെ വിദ്വേഷ പരാമർശത്തെ പൂർണ്ണമായും തള്ളി സിപിഎം നേതാവ് വി ശിവൻകുട്ടി. നന്ദകുമാർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും മലപ്പുറത്തെ കുറിച്ച് അങ്ങനെ ഒരു അഭിപ്രായം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്ന് മന്ത്രി കെ എം ഷാജി. സിപിഎം നന്നാവുകയല്ല ചെയ്യുന്നതെന്നും പി നന്ദകുമാറിൻ്റേത് വളരെ മോശം പരാമർശമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ മുസ്ലീം ലീഗ് എംഎൽഎമാരെ ജയിപ്പിക്കുന്ന നാട് മാത്രമല്ല മലപ്പുറം, കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാമനുഷ്യരുടെ നാടുകൂടിയാണെന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി.
തൃശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കേസെടുക്കാതെ പൊലീസ്. പരാതിക്കാർ ഇല്ലെന്ന ന്യായം ഉയർത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്. എന്നാൽ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതിയുണ്ട്.
ഇരുപത് വർഷം പഴക്കമുള്ള കെഎസ്ടിപി കേസ് വീണ്ടും ചർച്ചയാകുന്നു. എം സി റോഡ് വികസിപ്പിക്കാനുള്ള കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കരാർ പതിബെൽ എന്ന കൺസോർഷ്യത്തിനായിരുന്നു. 2006 ആയിട്ടും പണി തീരാത്തതിനാൽ സമ്മർദ്ദത്തിലായ കമ്പനിയുടെ കേരള പ്രോജക്ട് മാനേജർ ലീ ബിൻ സീൻ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻ്റെ ആത്മഹത്യയിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ് കുമാറിന് പങ്കുണ്ടെന്നായിരുന്നു വാർത്ത.
കെഎസ്ടിപി അഴിമതിയുമായി ബന്ധപ്പെട്ട് തൻ്റെ കാര്യത്തിൽ മാത്രം അന്വേഷണം നടന്നുവെന്നും തന്നെ കോടതി കയറ്റിയെന്നും മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ. സിപിഎം നേതാവ് തോമസ് ഐസക്കിൻ്റെ ആരോപണങ്ങളോടായിരുന്നു മുനീറിൻ്റെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ദില്ലിയിലെത്തി എഐസിസി നേതൃത്വത്തിന് പരാതി നൽകും. കേരളത്തിൽ കൂടിയാലോചനകളില്ലെന്ന് വിമർശനമുന്നയിച്ച അടൂർ പ്രകാശ് ഇക്കാര്യങ്ങളിലെല്ലാം രേഖാമൂലം എഐസിസിക്ക് പരാതി നൽകും.
കണ്ണൂരിൽ സിപിഎം നേതൃത്വത്തിലുള്ള എജ്യുക്കേഷണല്‍ സൊസൈറ്റിയിലെ ഫണ്ട് തിരിമറി ആരോപണത്തിൽ പരാതിക്കാരനായ ലോക്കല്‍ കമ്മറ്റിയംഗ വിശദീകരണം തേടി സിപിഎം. ഉളിക്കല്‍ ലോക്കല്‍ കമ്മറ്റിയംഗം തോമസ് ജോസഫിനോടാണ് വിശദീകരണം തേടിയത്.
മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു. വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും.
കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും ആർഎസ്എസ് ബന്ധമുള്ളവരെ സെമിനാറിൽ ഉൾപ്പെടുത്തിയതിനും എതിരേ വിവിധ വിദ്യാർഥിസംഘടനകൾ രംഗത്തെത്തി.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾക്ക് തുടക്കമാകുന്നു. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദ് സർവീസ്.
വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിൽ രണ്ടും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് എടുത്തത്.
ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്മിത്ത് മച്ചാറിനെ ഹീറോയെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹത്തെ ഇസ്രായേൽ സ്വാതന്ത്ര്യദിന പരിപാടിയിലേക്ക് ക്ഷണിച്ചു.
കേരളത്തിലെ കായിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളെയും കായിക ഘടനയെയും രൂക്ഷമായി വിമർശിച്ച് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ മെഡൽ ജേതാവ് എച്ച്.എസ്. പ്രണോയ്. സംസ്ഥാനത്ത് കായിക താരങ്ങൾക്ക് വളരാൻ അനുയോജ്യമായ പ്ലാറ്റ്‌ഫോമുകളോ സംവിധാനങ്ങളോ ഇല്ലെന്നും ഇതിൽ അധികൃതർക്ക് താല്പര്യമില്ലെന്നും പ്രണോയ് പറഞ്ഞു.
