സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്ന് മന്ത്രി കെ എം ഷാജി. സിപിഎം നന്നാവുകയല്ല ചെയ്യുന്നതെന്നും സിപിഎം മുൻ എംഎൽഎ കൂടിയായ പി നന്ദകുമാറിൻ്റേത് വളരെ മോശം പരാമർശമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്നായിരുന്നു പി നന്ദകുമാറിൻ്റെ വിദ്വേഷ പരാമർശം. എന്നാൽ ഇതൊരു ശരിയായ പ്രയോഗമല്ല. കേവലമൊരു പ്രദേശത്തെയല്ല, സമൂഹത്തെയും സമുദായത്തെയുമാണ് ലക്ഷ്യം വെച്ചാണ് സംസാരിക്കുന്നത്. പരാമർശം അബദ്ധവശാൽ ഉള്ളതല്ല, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ മുസ്ലീം ലീഗ് എംഎൽഎമാരെ ജയിപ്പിക്കുന്ന നാട് മാത്രമല്ല മലപ്പുറം, കേരളത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മഹാമനുഷ്യരുടെ നാടുകൂടിയാണെന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി.
നന്ദകുമാറിൻ്റേത് വളരെ മോശം പരാമർശമാണെന്ന് കെ എം ഷാജി
