2 8

എഐ നിര്‍മിത വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഗൂഗിള്‍ തങ്ങളുടെ സെര്‍ച്ച് ഗൈഡ്ലൈനുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. എഐ വഴി തയ്യാറാക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അവ പൂര്‍ണമായും മാനുവലായി ഫാക്ട്‌ചെക്ക് ചെയ്ത് സത്യസന്ധത ഉറപ്പുവരുത്തണമെന്ന് ഗൂഗിള്‍ പുതിയ ഡോക്യുമെന്റില്‍ വ്യക്തമാക്കുന്നു. എഐ ടൂളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, മനുഷ്യരുടെ മേല്‍നോട്ടവും കൃത്യമായ ഫാക്ട്‌ചെക്കിങും ഇല്ലാതെ കണ്ടന്റുകള്‍ പബ്ലിഷ് ചെയ്യുന്നത് സെര്‍ച്ച് റാങ്കിങിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ നല്‍കുന്നത്. ലേഖനങ്ങള്‍ക്ക് പുറമെ, മെറ്റാ ഡിസ്‌ക്രിപ്ഷനുകള്‍, സ്ട്രക്‌ചേര്‍ഡ് ഡാറ്റ, ഇമേജ് ആള്‍ട്ട് ടെക്സ്റ്റുകള്‍ എന്നിവയ്ക്കും ഈ പരിശോധന ബാധകമാണ്. വായനക്കാര്‍ക്ക് കൃത്യമായ പശ്ചാത്തലം നല്‍കുന്നതിനായി ഉള്ളടക്കം എങ്ങനെയാണ് നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്നത് നന്നായിരിക്കുമെന്നും ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *