3 8

‘ഉയരെ’ സിനിമയുടെ സംവിധായകന്‍ മനു അശോകന്‍ ഒരുക്കുന്ന ‘ഐസ്’ സീരീസിന്റെ ട്രെയ്‌ലര്‍ പുറത്ത്. നിഖില വിമല്‍, സാനിയ അയ്യപ്പന്‍. ശ്രുതി രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസ് ത്രില്ലര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ദുരൂഹതകള്‍ ഒളിപ്പിച്ചാണ് ‘ഐസി’ന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങള്‍ക്കുമൊപ്പം ‘ഐസ്’ ശക്തമായൊരു സന്ദേശവും നല്‍കുന്നുണ്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഗൗതം ശങ്കര്‍, പാര്‍വതി കൃഷ്ണ, ആതിര പട്ടേല്‍, ശ്രേയ മനു തുടങ്ങി വലിയൊരു താരനിരയും സീരീസില്‍ അണിനിരക്കുന്നുണ്ട്. ഒക്ടോബര്‍ 9 മുതല്‍ സോണി ലിവ്വില്‍ സീരീസ് സ്ട്രീമിങ് ആരംഭിക്കും. തിരക്കഥ: ബോബി സഞ്ജയ്. കഥ: അഞ്ജന നായര്‍. നിര്‍മാണം: ടി.ആര്‍ ഷംസുദ്ദീന്‍. പശ്ചാത്തല സംഗീതം: രഞ്ജിന്‍ രാജ്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്യുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *