നവാഗതരായ അര്ജുന്ലാല്, അജിത് കുമാര് രവീന്ദ്രന് എന്നിവര് കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘രണ്ട് രഹസ്യങ്ങള്’ ആദ്യ ട്രെയ്ലര് പുറത്ത്. ശേഖര് മേനോന്, വിജയകുമാര് പ്രഭാകരന്, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ട് ട്രെയ്ലറാണ് ചിത്രത്തിനുള്ളത്. ത്രില്ലര് സ്വഭാവമുള്ള ചിത്രം ഒക്ടോബര് 9 ന് തിയറ്ററുകളിലെത്തും. വാമ എന്റര്ടെയിന്മെന്റിന്റെ ബാനറില് സാക്കിര് അലി ആണ് ഈ ആന്തോളജി ചിത്രം നിര്മ്മിക്കുന്നത്. മലയാളത്തില് ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് രണ്ട് രഹസ്യങ്ങള്. സംവിധായകര് തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.
