രാജ്യത്തെ കാര്‍ വിപണിയില്‍ മുന്നേറ്റം തുടര്‍ന്ന് മാരുതി സുസുക്കി. 2026 സെപ്റ്റംബറില്‍ 1,81,838 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. 2025 സെപ്റ്റംബറില്‍ ഇത് 1,32,820 വാഹനങ്ങളായിരുന്നു. 36.91 ശതമാനം വളര്‍ച്ച. മൊത്തം വില്‍പന 2,36,013 യൂണിറ്റിലെത്തി. 2025ല്‍ ഇത് 1,89,665 യൂണിറ്റുകളായിരുന്നു. യൂട്ടിലിറ്റി വാഹന വില്‍പന 78,911 യൂണിറ്റായി. 62.05 ശതമാനം വളര്‍ച്ച. ബ്രെസ്സ, എര്‍ട്ടിഗ, ഇ-വിറ്റാര, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ, ജിംനി, വിക്ടോറിസ്, എക്‌സ്.എല്‍-6 തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ചെറുകാര്‍ വില്‍പനയില്‍ 91,887 യൂണിറ്റുകളാണ് വിറ്റത്. 2025ല്‍ 74,090 യൂണിറ്റുകളായിരുന്നു. 24.02 ശതമാനം വളര്‍ച്ച. ആള്‍ട്ടോ, ബലേനോ, സെലേറിയോ, സിയാസ്, ഡിസയര്‍, ഇഗ്‌നിസ്, എസ്-പ്രസ്സോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍ മോഡലുകളാണിതില്‍. ഈക്കോ വാനിന്റെ വില്‍പനയും 10.01 ശതമാനം ഉയര്‍ന്ന് 11,040 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 10,035 യൂണിറ്റുകളായിരുന്നു വില്‍പന.
