2 10

ഉപയോക്താക്കള്‍ക്ക് വേണ്ടി അത്യാവശ്യ ഫോണ്‍വിളികള്‍ നടത്താനും ഇനി ജെമിനി എഐ ഉപയോഗിക്കാനാവും. കോള്‍ ഫോര്‍ മീ ഫീച്ചര്‍ പരിഷ്‌കരിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് അതോറിറ്റിയാണ് ഈ വിവരം പുറത്തുവിട്ടത്. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ അടിയന്തര സന്ദേശങ്ങള്‍ അയക്കുന്നതിനാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനാവുക. ഉദാഹരണത്തിന്, ‘അമ്മയെ വിളിച്ച് ഞാന്‍ വൈകുമെന്ന് പറയൂ’ എന്ന നിര്‍ദേശം നല്‍കിയാല്‍ അമ്മയുടെ നമ്പറിലേക്ക് ഫോണ്‍ വിളിച്ച് നിര്‍ദേശിച്ച വിവരം അറിയിക്കും. ഇത് സംഭാഷണം മുഴുവന്‍ ഓട്ടോമേറ്റ് ചെയ്യില്ല. അതായത് അമ്മയുമായി പൂര്‍ണ സംഭാഷണം നടത്താന്‍ ഇതിനാവില്ല, മറിച്ച് നിങ്ങള്‍ അറിയിക്കാന്‍ പറഞ്ഞ കാര്യം മാത്രം ഫോണ്‍ കോളിലൂടെ പറയുക മാത്രമാണ് ചെയ്യുക. ഫോണ്‍ കോള്‍ പെര്‍മിഷനുകളും ഇക്കൂട്ടത്തില്‍ പെടുന്നു. ജെമിനിക്ക് ഏതെല്ലാം ആപ്പുകളുടെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് തീരുമാനിക്കാന്‍ ഇതുവഴി ഉപയോക്താവിന് സാധിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *