നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദ പാരഡൈസ്’ ചിത്രത്തിലെ ‘യേശനകുല’ എന്ന ഗാനം പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രഭ ബംഗരിഗല്ല, അദ്ദുല ജാംഗിറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. കാസര്‍ല ശ്യാം ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാനിയുടേയും കീര്‍ത്തി സുരേഷിന്റേയും ഗംഭീര നൃത്തച്ചുവടുകളും ഗാനരംഗത്ത് കാണാം. നാനി, രാഘവ് ജൂയല്‍ എന്നിവര്‍ക്ക് പുറമെ സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തിയത്.
‘ദ പാരഡൈസ്’ ചിത്രത്തിലെ ‘യേശനകുല’ ഗാനം
