നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൂക്കുത്തി അമ്മന്‍ 2- മഹാശക്തി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സമകാലീന സംഭവങ്ങളും പൂര്വ്വകാലങ്ങളും ഉള്‍പ്പെടുത്തിയുള്ളതാകും സിനിമ. മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോഗസ്ഥയായും നയന്‍താര എത്തുമ്പോള്‍ അമ്മ വേഷത്തില്‍ ഉര്‍വശിയെത്തുന്നു. ദീപാവലി റിലീസായി ചിത്രം നവംബര്‍ 6ന് തിയറ്ററുകളില്‍ എത്തും. ദുനിയ വിജയ്, റെജീന കാസാന്‍ഡ്ര, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആര്. സ്വാമിനാഥന്, ശിവകുമാര്‍ എസ്സ് , സുനില്‍ വര്‍മ്മ ഇന്‍ഡുകുരി, വര്‍ഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിന്‍ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രചന, സംവിധാനം: സുന്ദര്‍ സി. സംഗീത സംവിധാനം: ഹിപ്പ്ഹോപ്പ് തമിഴന്.
‘മൂക്കുത്തി അമ്മന്‍ 2 മഹാശക്തി’ ട്രെയിലര്‍
