വ്യാജപ്രചാരണങ്ങളും തെറ്റായ വിവരങ്ങളും തടയുന്നതിനായി ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലെ അല്‍ഗോരിതങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്ന് മെറ്റയോട് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ നിര്‍ദേശം. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചില പ്രത്യേക അഭിപ്രായങ്ങളോ വിവരങ്ങളോ മാത്രം അല്‍ഗോരിതം വഴി ഉപയോക്താക്കളിലേക്ക് അമിതമായി എത്തിക്കുന്നത് ഒഴിവാക്കണം. ഐടി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാനും, സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രാലയത്തെ ഉടന്‍ തന്നെ അറിയിക്കാനും മെറ്റയോട് നിര്‍ദേശിച്ചിട്ടുണ്ട്.
