4 34

പശ്ചിമേഷ്യയില്‍ വീണ്ടും ഉടലെടുത്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള കണ്ടെയ്നര്‍ ചരക്കുകൂലി നിരക്കുകളില്‍ 130 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ജെഫ്രീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ കണ്ടെയ്നര്‍ അധിഷ്ഠിത കയറ്റുമതി-ഇറക്കുമതി വ്യാപാരം ശക്തമായ വളര്‍ച്ച കൈവരിക്കുന്ന വേളയിലാണ് നിരക്ക് വര്‍ധന വലിയ വെല്ലുവിളിയാകുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ കണ്ടെയ്നര്‍ കയറ്റുമതി-ഇറക്കുമതി മേഖല മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ മേഖലയിലെ വ്യാപാര മൂല്യം 23 ശതമാനം വര്‍ധിച്ചു. ഇതില്‍ കയറ്റുമതിയില്‍ 22 ശതമാനവും ഇറക്കുമതിയില്‍ 23 ശതമാനവും വളര്‍ച്ചയുണ്ടായി. ചരക്കുകൂലിയിലുണ്ടാകുന്ന വര്‍ധന ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ലാഭമാര്‍ജിനെ ബാധിച്ചേക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *