ഇന്ത്യ-യു.എസ് വ്യാപാര കരാറുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ സമരത്തിനൊരുങ്ങി അഖിലേന്ത്യാ കിസാൻ സഭ. ഈ കരാർ രാജ്യത്തെ കാർഷിക മേഖലയെ തകർക്കുമെന്നും വൻകിട കോർപ്പറേറ്റുകൾക്ക് സ്വാധീനം വർദ്ധിപ്പിക്കുമെന്നും എഐകെഎസ് മുന്നറിയിപ്പ് നൽകുന്നു.
ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പിടിയിലായ കോക്ക്‌റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിട്ടയച്ചു. ദില്ലി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും വിട്ടയക്കാൻ ഉത്തരവിട്ടത്.
വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ തെറ്റായി മൊഴി നൽകിയ മുൻഗൺമാനെതിരെ നടപടി വന്നേക്കും. വീണയുടെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം.
വീണ്ടും കോൺഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് കെ സുധാകരൻ. ഒരു ന്യായവുമില്ലാതെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അതിൽ ദുഃഖമുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. പാര്‍ട്ടിക്ക് വേണ്ടി രക്തം ചീന്തിയവരുടെ വിയര്‍പ്പിനെ വില കുറച്ചു കാണുന്ന പ്രവർത്തി ഗുണം ചെയ്യില്ലെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാരിന്‍റെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ ഭരണപക്ഷത്തിന്‍റെ ഉള്ളിലും ആർജ്ജവമുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അന്വേഷണത്തിൽ യാതൊരുവിധ തെളിവുകളും കണ്ടെത്താൻ കഴിയാതെ 16 ദിവസത്തോളം വിദ്യാർത്ഥി നേതാക്കളെ ജയിലിൽ അടച്ച നടപടി രാഷ്ട്രീയ പ്രതികാരമായിരുന്നുവെന്ന് അബിൻ വർക്കി എംഎൽഎ.
എക്‌സാലോജിക് കേസിൽ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇഡി നടപടികൾ മന്ദഗതിയിലാക്കുന്നു. വെള്ളിയാഴ്ച ഹാജരാകാൻ പിണറായിക്ക് സമൻസ് നൽകിയിട്ടുണ്ടെങ്കിലും ഹൈക്കോടതി വിധി വന്ന ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകൂ. ഹാജരായില്ലെങ്കിൽ നിയമോപദേശം തേടാനാണ് തീരുമാനം
കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ രായഗഡ ചന്ദ്രപൂർ മുനാർഗാം സ്വദേശിയായ സിദ്ധാബ് ഗാമിദംഗ (24) ആണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്.
സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദവും അറിവും പകരുന്നതിനായി കെഎസ്ആർടിസി ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ യാത്രാ പാക്കേജ് ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പിണറായി വിജയനെതിരായ എക്‌സാലോജിക് കേസിൽ സുപ്രീം കോടതി നൽകിയ സ്റ്റേ താൽക്കാലികം മാത്രമാണെന്ന് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ഷോൺ ജോർജും ചൂണ്ടിക്കാട്ടി. കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു
മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിൽ എം.പിമാരായ എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും തമ്മിൽ അവകാശവാദ തർക്കം. തന്റെ നിരന്തരമായ ഇടപെടലാണ് കോച്ച് ലഭിക്കാൻ കാരണമെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി.
ജർമനിയിലെ ബോഹുമിൽ തീ പിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. വെള്ളിയാഴ്ച 3 പേരുടേയും മൃതദേഹങ്ങളും കൊച്ചി എയർപ്പോർട്ടിലെത്തും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ്. ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതിൽ അവകാശം ഉന്നയിച്ച എൻ കെ പ്രേമചന്ദ്രൻ എംപിക്കെതിരെ പരോക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്സണൽ സ്റ്റാഫ്. നിവേദനം നൽകിയാൽ മാത്രം പോരെന്നും ഫോളോ അപ്പ് വേണമെന്നുമാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്സണൽ സ്റ്റാഫ് അബ്ദുള്ള ആസാദിന്‍റെ പരിഹാസം.
തൃശ്ശൂർ പൂരം അട്ടിമറി കേസില്‍ അന്വേഷണ റിപ്പോർട്ട് ഒടുവിൽ ഡിജിപിക്ക് കൈമാറി. എട്ട് മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് കൈമാറത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നൽകിയത്. സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി നൽകും.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് മാർക്കോ റൂബിയോ. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശിൽപ്പിയായ വുമ്മിടി എതിരാജ് (100) അന്തരിച്ചു. ഒക്ടോബർ 21-നാണ് അദ്ദേഹം ചെന്നൈയിൽ അന്തരിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ 125 വർഷം പഴക്കമുള്ള വുമ്മിടി ബംഗാരു ജ്വല്ലറി കുടുംബത്തിലെ മുതിർന്ന അംഗമാണ് അദ്ദേഹം.
ബെംഗളൂരു പുലികേശി നഗറിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളിൽ ഒരാൾ ആശുപത്രി വിട്ടു.
ദില്ലിയിൽ ശൈത്യകാല കർമ്മപദ്ധതി പ്രഖ്യാപിച്ച് സർക്കാർ. നവംബർ 1 മുതൽ ഫെബ്രുവരി 28 വരെയാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. സാധുവായ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ദില്ലിയിലെ തെരഞ്ഞെടുത്ത 500ഓളം പെട്രോൾ പമ്പുകളിൽ നിന്ന് നവംബർ 1 മുതൽ ഇന്ധനം നൽകില്ല.
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്ന് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തിൽ സമാധാന ശ്രമവുമായെത്തിയ പാക് സേനാ മേധാവി അസിം മുനീറിനെ ഇറാൻ മടക്കി അയച്ചു. തങ്ങൾ മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി
