പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യയില്‍ പള്‍സര്‍ എന്‍250എസ്എസ് ഇന്ത്യയില്‍ പുറത്തിറക്കി. 1,59,406 രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. നിരവധി മാറ്റങ്ങളുമായാണ് പുതിയ വേര്‍ഷന്‍ വിപണിയില്‍ എത്തിയത്. സിക്സ് സ്പീഡ് ഗിയര്‍ബോക്സ്, ഗൂഗിള്‍ മാപ്പ്സ് മിററിങ് സൗകര്യമുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റൈഡ് മോഡുകളോട് കൂടിയ ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡി, സ്പോര്‍ട്സ് ഷിഫ്റ്റര്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളോടെയാണ് വാഹനം വിപണിയില്‍ എത്തിയത്. ബൈക്കില്‍ 249 സിസി സിംഗിള്‍ സിലിണ്ടര്‍ എന്ജിന് തന്നെയാണ് തുടരുന്നതെങ്കിലും പുതിയ ഫോര്‍ വാല്‍വ് സെറ്റപ്പ് 24.6 ബിഎച്ച്പിയും 22 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സ്പോര്‍ട്സ്, റോഡ്, റെയിന്‍, ഓഫ് റോഡ്, ടൂര്‍ എന്നിങ്ങനെ അഞ്ച് മോഡുകളാണ് ഈ മോട്ടോര്‍സൈക്കിളില്‍ ഉള്ളത്.
