സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കയ്ക്ക് കൈമാറാൻ സന്ദേശങ്ങളൊന്നുമില്ലെന്നറിയിച്ച് പാക് സേനാ മേധാവി അസിം മുനീറിനെ മടക്കി അയച്ച് ഇറാൻ. യുറേനിയത്തിന്റെ ഒരു കണിക പോലും ഇറാൻ വിട്ട് പുറത്തു പോകില്ലെന്നും, ഇറാൻ വെച്ച ഏഴ് ഉപാധികൾ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. അമേരിക്കയെ വിശ്വാസമില്ലെന്നാണ് ഇറാൻ നിലപാട്. തങ്ങൾ വെച്ച ഏഴ് ഉപാധികൾ നടപ്പാക്കി വിശ്വാസം വന്നാൽ മാത്രം തുടർന്ന് ചർച്ചയെന്ന നിലപാടാണ് അറിയിച്ചിരിക്കുന്നത്.
സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കയ്ക്ക് കൈമാറാൻ സന്ദേശങ്ങളൊന്നുമില്ലെന്നറിയിച്ച് പാക് സേനാ മേധാവി അസിം മുനീറിനെ മടക്കി അയച്ച് ഇറാൻ
