പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ മിഡ് സൈസ് ക്രോസ് ഓവര്‍ ആയ ഹോണ്ട എലിവേറ്റിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍. 11.80 ലക്ഷം രൂപ മുതല്‍ 18.40 ലക്ഷം രൂപ വരെയാണ് എലിവേറ്റ് ഫെയ്സ് ലിഫ്റ്റിന്റെ എക്സ്ഷോറൂം വില. മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ അടിസ്ഥാന വിലയില്‍ മാറ്റമില്ല. റിയര്‍ സീറ്റ് വെന്റിലേഷന്‍, പവേര്‍ഡ് ഫ്രണ്ട് റോ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പിഎം 2.5 ഫില്‍ട്ടര്‍, 360 ഡിഗ്രി കാമറ, ഫ്രണ്ട് ആന്റ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് എന്നിവയാണ് അകത്തളത്തിലെ ഫീച്ചറുകള്‍. കളര്‍ ഓപ്ഷനുകളില്‍ നോര്‍ഡിക് ഫെസ്റ്റ് പേള്‍ എന്ന പുതിയ നിറവും അവതരിപ്പിച്ചു. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ടോപ്പ് സ്പെസിഫിക് വേരിയന്റ് ആയ ഇസഡ്എക്സ്+ സിവിടി വേര്‍ഷന് 18.40 ലക്ഷം രൂപയാണ് വില.
ഹോണ്ട എലിവേറ്റിന്റെ അപ്ഡേറ്റ് വേര്ഷന്
