‘അന്ന’യുമായി തിരിച്ചുവരവിനൊരുങ്ങി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. സിനിമയുടെ നിര്‍മാണ അവകാശം ടോമിച്ചന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം അവതരിപ്പിക്കും. സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുലിമുരുക’ന്റെ പത്താം വാര്‍ഷികത്തിലാണ് ടോമിച്ചന്‍ മുളകുപാടം ഇക്കാര്യം അറിയിച്ചത്. നിവിന്‍ പോളി- ഗിരീഷ് എഡി ചിത്രമായ ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലൂടെ ‘അന്ന’ വീണ്ടും ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ യേശുദാസ് പാടിയ ‘യവനകഥയില്‍’ എന്ന ഗാനം പുതുതലമുറയുടെ ഇടയിലും ഹിറ്റ് ആയി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാതിവഴിയില്‍ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കമാവുകയാണ്. അരവിന്ദ് സ്വാമി- ശ്രീദേവി കൂട്ടുകെട്ടില്‍ ജോഷി സംവിധാനം ചെയ്യാനിരുന്ന എന്‍ മോഹനന്റെ നടക്കാതെ പോയ സ്വപ്ന ചിത്രമാണ് ‘അന്ന’.
