എം ജി സർവ്വകലാശാലയിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. സർവ്വകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
എം ജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണത്തിൽ വിശദീകരണവുമായി വിസി ഡി. മാവൂത്. സർവകലാശാലയിൽ മാധ്യമങ്ങളെ വിലക്കാനോ വാർത്തകൾ ശേഖരിക്കുന്നത് തടയാനോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ളത് പോലെ സർവകലാശാലയിലേക്കുള്ള പ്രവേശനം സുതാര്യമാക്കാനുള്ള നിർദേശമാണ് നൽകിയതെന്നും വിസി പ്രതികരിച്ചു.
മലബാർ മിൽമ യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പിരിച്ചുവിട്ട ക്ഷീര വികസന വകുപ്പ് നടപടി ഹൈക്കോടതി റദ്ദാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പിരിച്ചുവിടൽ നടന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്.
പരിഗണന മുസ്ലിം ലീഗിന് മാത്രമാണെന്ന് കെപിസിസി ഭാരവാഹി യോഗത്തിൽ അഭിപ്രായം. ലീഗിൽ നിന്നാണ് കോണ്‍ഗ്രസ് പദവികള്‍ അറിയുന്നത്. ആറ് മാസമായിട്ടും കോണ്‍ഗ്രസിന് പദവികളായില്ല. ഭരണം മാറിയിട്ടും പദവികളിൽ സിപിഎം നേതാക്കള്‍ തുടരുന്നു. ഭരണമാറ്റത്തിന്റെ ഫീൽ ഇല്ലെന്നും പരാതി ഉയർന്നു.
ബോർഡ്-കോർപ്പറേഷൻ നിയമനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസൻ. എ ഗ്രൂപ്പിന് മാത്രമല്ല എല്ലാവർക്കും അതൃപ്തിയുണ്ടെന്ന് എംഎം ഹസൻ പറഞ്ഞു. ലീഗിന് കൂടുതൽ പരിഗണന എന്ന അഭിപ്രായം തനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു
രാജ്മോഹൻ ഉണ്ണിത്താനെതിരെ കെപിസിസി ഭാരവാഹിയോഗത്തിൽ രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരെയാണ് വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്ക് പിന്തുണയും ലഭിച്ചു.
ആരോപണം ഉന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെ എന്നും ആരോപണം ഉന്നയിക്കുന്നവർ എന്റെ മറുപടിക്ക് യോഗ്യരല്ലെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നത് കൊണ്ടാണ് ചിലർ അസ്വസ്ഥരാകുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കോഴഞ്ചേരി പുതിയ പാലത്തിന്റെ ഉദ്ഘാടനത്തെയും നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ വീണ ജോർജും നിലവിലെ എംഎൽഎ അബിൻ വർക്കിയും തമ്മിൽ വാഗ്വാദം. ആറന്മുള എംഎൽഎ ആയ ആദ്യ വർഷം നടത്തിയ അഭ്യർത്ഥനയെത്തുടർന്നാണ് പാലം പ്രഖ്യാപിച്ചതെന്ന് വീണ ജോർജും, 2012-13 കാലഘട്ടത്തിലെ ബജറ്റിൽ ശിവദാസൻ നായരുടെ പ്രത്യേക ആവശ്യപ്രകാരമാണ് പാലത്തിന് 2 കോടി രൂപ ഫണ്ട് അനുവദിച്ചതെന്നും അബിൻ വർക്കിയും പറയുന്നു.
അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന അയ്യപ്പഭക്തർക്ക് ഇടുക്കി ജില്ലയിലെ ആദ്യ ഇടത്താവളമായ കമ്പംമെട്ടിൽ ഇത്തവണയും സ്ഥിരം ഇടത്താവളം യാഥാർഥ്യമായില്ല. കമ്പംമെട്ടിൽ സ്ഥിരം ഇടത്താവളം സ്ഥാപിക്കാൻ 2019-ലെ ബജറ്റിൽ നാലുകോടി രൂപ സർക്കാർ വകയിരുത്തി. എന്നാൽ, കോവിഡ് പ്രതിസന്ധിമൂലം എല്ലാം മുടങ്ങുകയായിരുന്നു.
തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാനുള്ള അവസരം നിഷേധിച്ച കോർപ്പറേഷൻ നടപടി പുനപരിശോധിക്കണമെന്ന് മന്ത്രി പിസി വിഷ്ണുനാഥ്. കാരണം പറയാതെ മേയർ അനുമതി അപേക്ഷ തളളിയെന്ന് സംഘാടകർ ആരോപിച്ചു.
ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു. പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. 34 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലം നിര്‍മ്മിക്കുന്നത്.
ആലപ്പുഴ ചേര്‍ത്തല കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസുകളില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചു വിറ്റ സംഭവത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് സസ്പെന്ഷന്. മോഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പൊലീസിനും പരാതി നല്കി. മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരായ കണ്ണന്, ശരത്, ജയേഷ് എന്നിവര്‍ക്കാണ് സസ്പെന്ഷന്.
കാസർകോട് മധൂരിൽ 3.61 ഗ്രാം എംഡിഎംഎയുമായി വ്ലോഗർ ഹൈദർ മധൂർ പോലീസ് പിടിയിൽ. വിദ്യാനഗർ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ അറസ്റ്റിലായത്.
കട്ടപ്പന കടമാക്കുഴിയിൽ പാറ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. തോട്ടം ഉടമ ബെന്നി പുരയിടത്തിൽ ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുക്കുമ്പോൾ വലിയ പാറ ഇടിഞ്ഞ് വീഴുകയായിരുന്നു. മുൻപ് ഉരുൾ പൊട്ടലുണ്ടായ മേഖല കൂടിയാണിത്.
ബിസിസിഐ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 17-കാരിയായ ക്രിക്കറ്റ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ യലാൽ മണ്ഡലത്തിലെ സംഗയപള്ളി സ്വദേശിനിയായ നന്ദിനിയെയാണ് വികാരാബാദ് ടൗണിലുള്ള മധു കോളനിയിലെ മുത്തശ്ശിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ മോഷണം നടത്തിയത് ബൈക്ക്-ടാക്സി ഡ്രൈവർ ആയ 25കാരൻ എന്ന് സൂചന. മധുര സ്വദേശി ആയ ഇയാൾ യൂട്യൂബറും ആണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പുലർച്ചെ പ്രതി സ്കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഝാർഖണ്ഡിൽ കോൺഗ്രസ് എംഎൽഎക്കതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. എംഎൽഎയുടെ വസതിയിൽ വെച്ച് പീഡിപ്പിക്കപ്പെട്ട പതിനാലുകാരിയുടെ പരാതിയിലാണ് നടപടി. സിംഡേഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഭൂഷൺ ബാരക്കെതിരെയാണ് പരാതി.
യുജിസി നെറ്റ് ഉത്തരസൂചികയില്‍ പിഴവെന്ന പരാതിയില്‍ ഉത്തരങ്ങള്‍ പുനപരിശോധിക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. നാല് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച് വിവരം പറയണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഗാന്ധി കുടുംബത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ച സംഭവത്തിൽ മണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ ഷിംല പൊലീസ് കേസെടുത്തു. ഷിംല സ്വദേശിയായ ക്യാപ്റ്റൻ അതുൽ ശർമ്മയാണ് ഹിമാചൽ പ്രദേശ് ഡിജിപിക്ക് പരാതി നൽകിയത്.
ഈ വർഷത്തെ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തീയതികളിലായിരിക്കുംഅവധി.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ രാജ്യവ്യാപകമായി ടേക്ക് ഓഫുകൾക്ക് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിൽ ഏകദേശം 7,000 വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി റിപ്പോർട്ട്. ടെലികമ്മ്യൂണിക്കേഷൻ തകരാറാണ് വിമാന സർവീസുകൾ സ്തംഭിക്കാൻ കാരണമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മള്ളിൻ പ്രതികരിച്ചിട്ടുള്ളത് .
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. ആരാണ് വഞ്ചകന് എന്ന് കാണിക്കാന്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറായി വന്നാല്‍ രാഹുല്‍ ഓടിപ്പോകരുതെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൈസൂരു സന്ദർശനത്തിനിടയിൽ സുരക്ഷാ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ സംഭവിച്ചു. മൈസൂരു ലളിത മഹൽ ഹെലിപാഡിലാണ് സംഭവം.
അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം. നിരവധിപ്പേർക്ക് പരിക്കേറ്റു. ബോകാഘട്ടിൽ നിന്ന നാഗോണിലേക്ക് പോവുകയായിരുന്ന മിനി ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയാണ് അപകടം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്
പ്രധാനമന്ത്രി ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി ഹിന്ദുവിരുദ്ധനാണന്ന പ്രചാരണവുമായി ബിജെപി. സംവാദത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയെ പാര്‍ലമെന്റില്‍ നേരിടാന്‍ ബിജെപി തയ്യാറെടുപ്പുകള്‍ തുടങ്ങി. പ്രത്യേക സിറ്റിംഗില്‍ അടുത്തയാഴ്ച തീരുമാനം വരും.
ഷാങ്ഹായി സഹകരണ സംഘടന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണത്തോട് പ്രതികരിക്കാതെ പാകിസ്ഥാൻ. ദില്ലിയിൽ 20ന് തുടങ്ങുന്ന സമ്മേളനത്തിൽ പ്രതിനിധിയെ അയക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ല.
ദേശീയ പതാകയുടെ അളവുകളിൽ മാറ്റം വരുത്തി ഉത്തരകൊറിയ. ഭരണകൂടം. രാജ്യത്തിന്റെ സ്ഥാപകനായ കിം ഇൽ സുങുമായി ഏറെ ബന്ധമുള്ള രൂപകല്പനയിലാണ് നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ മാറ്റം വരുത്തിയത്. നേരത്തെ 1:2 എന്നഅനുപാതത്തിലായിരുന്നു പതാകയുടെ നീളവും വീതിയും. ഇതാണ് ഇപ്പോൾ 1:1.65 എന്ന അനുപാതത്തിലേക്ക് മാറ്റിയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ വോട്ടർമാരുടെ അറിവോ സമ്മതമോ ഇല്ലാതെ വിലാസംമാറ്റി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്തതായി പരാതി. പുണെയിലെ ഭോസരി നിയമസഭാ മണ്ഡലത്തിലെ 58 വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തി എൻ.സി.പി. നേതാവ് അജിത് ഗവാനെ നൽകിയ പരാതിയിലാണ് ക്രമക്കേടുകൾ പുറത്തുവന്നത്.
സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ 4.17 നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം ഘട്ടംവിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ ലോഞ്ച് പാഡിൽ തിരികെ എത്തിക്കാനുള്ള പദ്ധതി വിജയിച്ചില്ല.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയ്ക്കെതിരേ പരാതിയുമായി ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാഗം. ഐ.ഒ.എ. ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷയെ, ഐസ് ഹോക്കി അസോസിയേഷൻ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തിരുന്നു എന്നാൽ, ഉഷയ്ക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും അതുകൊണ്ട് നോമിനേഷൻ തള്ളണമെന്നുമാണ് പരാതി.
അണ്ടർ 19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച പാകിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. മസ്കറ്റിലെ അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കിരീട പോരാട്ടം.
നേഷന്‍സ് ലീഗില്‍ ഡെന്മാര്ക്കിനെതിരെ പോര്‍ച്ചുഗല്‍ കളിക്കാനിറങ്ങുമ്പോൾ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ആദരമര്‍പ്പിക്കും. മത്സരത്തിൽ പോര്‍ച്ചുഗല്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുക ക്രിസ്റ്റ്യാനോയുടെ ഐതിഹാസികമായ ഏഴാം നമ്പര്‍ ജഴ്സി ധരിച്ചിട്ടാകും. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ കളി കുറച്ച് നേരം നിര്‍ത്തിവെക്കുകയും, കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് റൊണാള്‍ഡോയ്ക്ക് ആദരമര്‍പ്പിക്കുകയും ചെയ്യും.
തകരാറിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഏറെ സമയമെടുക്കുമെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മള്ളിൻ കൂട്ടിച്ചേർത്തു
ഇന്നത്തെ സ്വർണ വില 24കാരറ്റിന് ഗ്രാമിന് 13,762 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 12,615 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 10,322 രൂപയുമാണ്.
ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം ‘ഓമി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. വനമേഖലയുടെ പശ്ചാത്തലത്തിൽ അധികാരവും സംഘർഷവും കുറ്റകൃത്യങ്ങളും പ്രതികാരവും ചേർന്ന തീവ്രമായ ആക്ഷൻ ഡ്രാമയായിരിക്കും ചിത്രമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. രാജ് കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം നവംബർ 20ന് തിയറ്ററുകളിൽ എത്തും. കരിയറിലെ മികച്ച പ്രകടവുമായാണ് ധനുഷ് ഓമിൽ എത്തുന്നത്. ബർമ കാർത്തികേയൻ എന്ന അധോലോക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഓം ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ് സായ് പല്ലവിയുടെ കഥാപാത്രം. നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയായാണ് സായ് പല്ലവിയെ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ ആഡംബര വാഹന വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കമ്പനിയുടെ പ്രീമിയം കാർ ബ്രാൻഡായ ജെനസിസ് 2027ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. ഇതിന് പിന്നാലെ ബ്രാൻഡിന്റെ മുൻനിര ആഡംബര എസ്യുവിയായ ജെനസിസ് ജിവി90ന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചിരിക്കുകയാണ്. ഇതോടെ വമ്പൻ ആഡംബര എസ്യുവിയുമായി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് സൂചന.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചൊരു പഴമാണ്
അവോക്കാഡോ. 201 ഗ്രാം ഭാരമുള്ള ഒരു അവോക്കാഡോയിൽ 13.5 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മികച്ചൊരു പഴമാണ്. പ്രമേഹ ചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമാണ് ഞാവൽപ്പഴത്തിന്റെ കുരു. അതേസമയം
ചിയ സീഡ് കഴിക്കുന്നത് ബീറ്റാ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും മറ്റ് പോഷകങ്ങളും ചിയ സീഡിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഔൺസ് ചിയ സീഡിൽ 9.75 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. ചിയ സീഡ് കഴിക്കുന്നത് ബീറ്റാ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളർ – 94.24, പൗണ്ട് – 124.65
യൂറോ – 104.16, സ്വിസ് ഫ്രാങ്ക് – 112.41
ഓസ്ട്രേലിയൻ ഡോളർ – 63.95
ബഹ്റൈൻ ദിനാർ – 250.65, കുവൈത്ത് ദിനാർ – 303.05, ഒമാനി റിയാൽ – 245.10,സൗദി റിയാൽ – 25.13, യു.എ.ഇ ദിർഹം – 25.66, ഖത്തർ റിയാൽ – 25.89, കനേഡിയൻ ഡോളർ – 66.10
