Untitled Design 2026 10 07T113303.276

റാഗിങ് തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റാഗിങ് കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കുന്നതിനൊപ്പം വിദ്യാർഥിയെ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം വിലക്കുകയും ചെയ്യും. പുതിയ റാഗിങ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശപ്രകാരം മാർഗനിർദേശങ്ങൾ തയാറാക്കിയതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കരട് ബില്ലിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗരേഖ തയാറാക്കിയത്. പുതിയ മാർ​ഗരേഖയിൽ ഹോസ്റ്റലുകൾ, പൊതുസ്ഥലങ്ങൾ, പൊതു-സ്വകാര്യ വാഹനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഉപദ്രവങ്ങളും റാഗിങ്ങിൻ്റെ പരിധിയിൽവരും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *