വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്റെ അടിയന്തര വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും.
സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
സംസ്ഥാനത്തിനുള്ള ത്രൈമാസ മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച കത്തിൽ അഭ്യർഥിച്ചു. 4,068 കിലോലിറ്റർ മണ്ണെണ്ണയാണു നിലവിൽ ത്രൈമാസ വിഹിതം. അതു 9,564 കിലോലിറ്ററായി വർധിപ്പിക്കണമെന്നാണു ആവശ്യം.
സിപിഎം പത്തനംതിട്ട, ഇടുക്കി വിശാല ജില്ല കമ്മിറ്റി യോഗങ്ങളിൽ നേതൃത്വത്തിന് രൂക്ഷവിമർശനം. രണ്ടാം പിണറായി സർക്കാർ സാധാരണക്കാരനെ മറന്നെന്ന് പ്രതിനിധികൾ. കോടിയേരിയുടെ മകനും പിണറായിയുടെ മകൾക്കും പാർട്ടിയിൽ രണ്ട് നീതിയെന്നും വിമർശനമുയർന്നു.
യുഡിഎഫിന്റെ പോക്ക് ശരിയല്ലെന്ന് വി. ശിവൻകുട്ടി പറയുന്നത് കേട്ടാൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ഇല്ലായിരുന്നുവെങ്കിൽ പി എം ശ്രീ വിഷയത്തിൽ എൽഡിഎഫിന്റെ നയം സിപിഎം അടിയറവ് പറയുമായിരുന്നുവെന്ന് ബിനോയ് വിശ്വം ആരോപിച്ചു.
ഭക്തരോട് സഹാനുഭൂതിയോട കൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ കാണണമെന്നും ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി ദർശനത്തിന് എത്തുന്ന വരെ ഒരു കാരണവശാലും തടയാൻ പാടില്ലെന്നും ആഭ്യന്തരമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്.
കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല എന്നാണ് വിവരം.
റാഗിങ് തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പുതിയ മാർഗരേഖയിൽ ഹോസ്റ്റലുകൾ, പൊതുസ്ഥലങ്ങൾ, പൊതു-സ്വകാര്യ വാഹനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഉപദ്രവങ്ങളും റാഗിങ്ങിൻ്റെ പരിധിയിൽവരും.
പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ അഴിമതി നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണ നടപടികൾ ആഭ്യന്തര വകുപ്പ് വേഗത്തിലാക്കി. കെ എസ് ടി പി പദ്ധതിയിലെ ക്രമക്കേട്, ഉദ്യോഗസ്ഥ തലത്തിലെ ഇടപെടൽ, മലേഷ്യൻ കമ്പനിയിലെ എഞ്ചിനീയർ ലീ സീ ബീനിന്റെ ആത്മഹത്യയിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളാവും അന്വേഷിക്കുക.
മാലിന്യ മുക്ത കേരളം പരിപാടിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പോര് രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിന് തദ്ദേശ വകുപ്പിന്റേതായി രണ്ട് പദ്ധതികൾ ആവിഷ്കരിച്ചു. നിർമ്മലം പദ്ധതിക്ക് പുറമെ ഐസി 100 ചലഞ്ച് എന്ന പേരിലും പദ്ധതി ആരംഭിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലെ തർക്കമാണ് കാരണമെന്നാണ് വിവരം.
ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ ഉൾപ്പെടെ രണ്ട് കാട്ടാനകളെ മയക്കു വെടിവെച്ച് പിടികൂടുന്ന ദൗത്യം ഇനിയും നീളും. ഹൈക്കോടതി നിർദേശം അനുസരിച്ചായിരിക്കും നടപടികളെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കിയിരുന്നു.
ബിജെപി നേതാവ് രതീഷ് ആർ നായരെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്. രതീഷിനെ പിരിച്ചു വിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നല്കി. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ട് ആയിരുന്നു രതീഷ് ആർ നായര്‍.
പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ എം സുരേഷ് ബാബുവിനെതിരായ ലൈംഗികാരോപണം നിയമ നടപടിയിലേക്ക്. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഡിജിപിക്ക് നൽകിയ പരാതി അന്വേഷണത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
എടത്തല കോമ്പാറയിലെ എൻഎഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയർ ഡിസൈൻ ഓഫിസറുമായ മുഹമ്മദ് അഷ്റഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന പരാതിയിൽ ലീഡിങ് ഫയർമാൻ എം വി ജിജിത്തിനെതിരെ പൊലീസ് കേസെടുത്തു.
മഞ്ചേരി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ കൃഷ്ണൻകുട്ടി റോഡ് വൃത്തിയാക്കുന്നതിനിടെ ലഭിച്ച 25 പവൻ സ്വർണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായി. കിഴിശ്ശേരിയിലെ തൗഫീഖ് ജ്വല്ലറിയിൽ നിന്നും സ്വർണം ഉരുക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജ്വല്ലറി ജീവനക്കാരന്റെ കൈയിൽ നിന്നും സ്വർണം നഷ്ടപ്പെട്ടത്.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യൂട്യൂബർ അശ്വന്ത് കോക്ക് ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കൂടി അശ്വന്ത് കോക്കിനെതിരെ കേസ് എടുക്കും. 5 വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ജലഗതാഗത വകുപ്പ് ഓഫീസിൽ കയറി ജീവനക്കാരെയും മറ്റൊരാളെയും ആക്രമിച്ച കേസിൽ തോപ്പുംപടി സ്വദേശി വിഷ്ണു കണ്ണൻ അറസ്റ്റിലായി. എറണാകുളം സെൻട്രൽ പൊലീസാണ് ഇയാളെ പിടികൂടിയത്. ജലഗതാഗത വകുപ്പ് ജീവനക്കാരൻ മാഹിനെയും സുഹൃത്ത് നവാസിനെയും ഓഫീസിൽ കയറിയാണ് വിഷ്ണു ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശുചിമുറി ഉപയോഗിക്കുന്നതിനുള്ള 10 രൂപ ഗൂഗിൾ പേ വഴി നൽകാമെന്ന് പറഞ്ഞ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ രണ്ട് ശുചിമുറി ജീവനക്കാർ അറസ്റ്റിൽ. മറൈൻ ഡ്രൈവിലെ ശുചിമുറി ജീവനക്കാരായ കളമശേരി കൊടിയിൽവീട്ടിൽ എസ് അജിത്ത് (44), വരാപ്പുഴ എടമ്പാടം മഠത്തിപ്പറമ്പിൽ എം എം റോബിൻ എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം കല്ലമ്പലത്ത് എംബിബിഎസ് വിദ്യാർത്ഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
വികസിത ഭാരതം 2047ൽ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ ഒളിംപിക്സ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി അധികാരത്തിലിരുന്നതിൻ്റെ 25 ാം വാർഷികാഘോഷമായ വികസിത് ഭാരത് സങ്കൽപ് സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗ്യാനേഷ് കുമാറിൻറെ രാജിയാവശ്യപ്പെട്ട് ഇന്നും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഇന്ത്യ സഖ്യം. ഡൽഹിയിൽ തുടരാൻ മറ്റ് എം പിമാർക്ക് മല്ലികാർജുൻ ഖർഗെ നിർദ്ദേശം നല്കി. എല്ലാ പാർട്ടികളോടും കൂടിയാലോചിച്ച് സമര രീതി തീരുമാനിക്കും.
ഓൾ ഇന്ത്യ റേഡിയോ നൽകിയ പരാതിയിൽ ആകാശവാണി ഭവനിലേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രക്ഷോഭത്തിലെ സമരക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഉത്തർപ്രദേശിലെ മീററ്റ് ലോഹ്യനഗർ സ്വദേശി താലിബിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ താലിബിന്റെ ഭാര്യയും ബ്യൂട്ടീഷ്യനുമായ ഇൽമ പൊലീസിന്റെ പിടിയിലായി. ഇൽമയുടെ കാമുകൻ അമനും ഇയാളുടെ സുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
ഉത്തരാഖണ്ഡിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി. ഇതിന്റെ പ്രകമ്പനം ഡൽഹിയിൽ ഉൾപ്പെടെ അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രമെന്നും സ്ഥിരീകരണമുണ്ടായി.
വിവാഹത്തട്ടിപ്പിനിരയായി പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവ്. ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറിയായ അമരീന്ദർ സിങ് മണ്ഡോഫാൽ ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ പണവും സ്വർണവുമായി മുങ്ങിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധരായ തൊഴിലാളികൾക്ക്, സ്വന്തം തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുമതി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഈ നിർണായക തീരുമാനം പുറപ്പെടുവിച്ചത്.
ഹൂതി വിമതർ സൗദി അറേബ്യയിലെ റിയാദിന് വടക്കൻ മേഖല ലക്ഷ്യമാക്കി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വിജയകരമായി തകർത്തതായി സൗദി സഖ്യസേന അറിയിച്ചു.
ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമാകുന്നു. ക്ലാസ് മുറികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം പാരീസ് അടക്കം 30ഓളം നഗരങ്ങളിലാണ് നടക്കുന്നത്. 25ലധികം സ്കൂളുകൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. 2000ലേറെ സ്കൂളുകൾ അടച്ചിട്ടു.
അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഇതിഹാതാരം ലയണല്‍ മെസി വിരമിച്ചു. അര്‍ജന്റീനയിലെ മൊനുമെന്റല്‍ സ്റ്റേഡിയത്തില്‍ ബെനിനെതിരെ നടന്ന മത്സരത്തിന് ശേഷമായിരുന്നു മെസിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന വിജയിച്ച മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ഒരു പെനാല്‍റ്റി ഗോളും സ്വന്തമാക്കിയാണ് മെസി കളം വിട്ടത്.
മദ്ധ്യാഹ്ന വാർത്തകൾ
