അഭിറാം കൊലകേസിൽ രണ്ടാം പ്രതിയായ ഉമർ മുഫ്താറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘം ആദ്യം ഉമറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് കൊല നടന്ന ആളൊഴിഞ്ഞ വയലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മാധ്യമങ്ങളുടെ മുന്നിൽ പൊട്ടികരഞ്ഞ ഉമർ തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും, കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് അറിയില്ലെന്നും പറഞ്ഞു. ഉമറിനെ നാളെ വീണ്ടും കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
അഭിറാം കൊലകേസിൽ രണ്ടാം പ്രതിയായ ഉമർ മുഫ്താറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
