ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി. സർക്കാരിനെതിരായ എഴുത്തിൽ അസ്വസ്ഥരായിരുന്ന പെൻഗ്വിൻ തിരുത്തലുകൾക്കായി നിരന്തരം സമ്മർദ്ദം ചെലുത്തിയെന്ന് ദി ഗാര്‍ഡിയനോട് സോണിയ വ്യക്തമാക്കി. അതേസമയം ബാബറി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് കരഞ്ഞെന്ന സോണിയയുടെ പരാമര്‍ശത്തെ, 33 വര്‍ഷം കഴിഞ്ഞുള്ള മുതലക്കണ്ണീരാണെന്ന് ബിജെപി പരിഹസിച്ചു. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പ് ബിലോങ്ങിങ്- എ ജേർണി ഓഫ് ലവ് ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കെയാണ് പ്രസാധകരായി ആദ്യമെത്തിയ പെന്‍ഗ്വിന്‍ ബുക്സിന്‍റെ പിന്മാറ്റത്തിന്‍റെ കാരണം അവര്‍ വിശദമാക്കുന്നത്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും വിമർശിക്കുന്ന ഭാഗങ്ങളില്‍ മാറ്റം വേണമെന്ന് പെന്‍ഗ്വിന്‍ നിരന്തരം ആവശ്യപ്പെട്ടെന്നാണ് സോണിയ പറയുന്നത്. ആ നിലപാട് തന്നെ അത്ഭുതപ്പെടുത്തകയും, നിരാശപ്പെടുത്തുകയും ചെയ്തു. എന്നാൽ പെന്‍ഗ്വിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയില്ല. ഇതോടെ അവര്‍ പിന്മാറുകയായിരുന്നുവെന്ന് സോണിയ വ്യക്തമാക്കി.
ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ ബുക്സിൻ്റെ പിന്മാറ്റത്തിൽ ആദ്യമായി പ്രതികരിച്ച് സോണിയ ഗാന്ധി
