6 8

വെന്തിങ്ങക്കര ഉടലെടുത്തു. കാലാന്തരത്തില്‍ വെന്തിങ്ങക്കര ലോപിച്ചു വെന്തിങ്ങരയായി. അതൊരു പുറപ്പാടിന്റെ കഥയാണ്. കൈയേറ്റത്തിന്റെയും കൈയൂക്കിന്റെയും കണ്ണീരിന്റെയും തീരാക്കഥകള്‍. വാശിയും പകയും കാമവും ആര്‍ത്തിയും ആളിക്കത്തി വിശ്വാസപ്രമാണങ്ങളെ പുകമറയിലാക്കിയ കഥകള്‍. കര്‍ത്താവിനെ സാക്ഷിയാക്കി, കുരിശിനെ നോക്കുകുത്തിയാക്കി, പത്തു കല്‍പ്പനകളെയും കാറ്റില്‍പ്പറത്തിയ ദൈവജനത്തിന്റെ കഥയില്ലാക്കഥകള്‍. മേധാവിത്വവും അറുപിശുക്കും ദൈവവിശ്വാസവും ഇഞ്ചോടിഞ്ചുനില്‍ക്കുന്ന തനി വെന്തിങ്ങരത്തത്തിന്റെ കഥകള്‍. ലീഷാ മഞ്ജുവിന്റെ ആദ്യത്തെ നോവല്‍. ‘വെന്തിങ്ങരചരിതം: ഒന്നാം പുസ്തകം’. മാതൃഭൂമി. വില 306 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *