7 8

വീടുകളിലും ഓഫീസുകളിലും എയര്‍ കണ്ടീഷണറുകളുടെ അമിത ഉപയോഗവും മുറികളിലെ വായുസഞ്ചാരക്കുറവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. അടച്ചിട്ട എസി മുറികളിലെ വായുവില്‍ പൊടിപടലങ്ങള്‍, പൂപ്പല്‍, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, സിഗരറ്റ് പുക, വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വാതകങ്ങള്‍ എന്നിവ വലിയ തോതിലുണ്ടാകാം. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. എസി മുറികളിലിരിക്കുമ്പോള്‍ വിട്ടുമാറാത്ത ചുമ, തൊണ്ട വരള്‍ച്ച, അസഹ്യമായ തുമ്മല്‍, കണ്ണ് ചൊറിച്ചില്‍, തലവേദന, മൂക്കടപ്പ് എന്നിവ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്. പ്രതിരോധശേഷി കുറഞ്ഞവര്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ആസ്ത്മയോ മറ്റ് അലര്‍ജികളോ ഉള്ളവര്‍ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് കുറയ്ക്കാനായി പുറത്തെ അന്തരീക്ഷം അനുയോജ്യമായിരിക്കുന്ന സമയങ്ങളില്‍ ജനലുകളും വാതിലുകളും തുറന്നിട്ട് മുറിക്കുള്ളിലേക്ക് ശുദ്ധവായു കടത്തിവിടണം. എസിയുടെ ഫില്‍ട്ടറുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. മുറികള്‍ അമിതമായി തണുപ്പിക്കുന്നത് ഒഴിവാക്കണമെന്നും, ലക്ഷണങ്ങള്‍ വിട്ടുമാറിയില്ലെങ്കില്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യ വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *