2 17

മുന്‍കാല ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ഓര്‍ക്കൂട്ട് തിരിച്ചെത്തിയേക്കും. പ്ലാറ്റ്‌ഫോം പുനരുജ്ജീവിപ്പിക്കാനുള്ള തന്റെ പദ്ധതിക്ക് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ പിന്തുണ നല്‍കണമെന്ന് സ്ഥാപകന്‍ ഓര്‍ക്കൂട്ട് ബ്യൂക്കോക്ടന്‍ എക്‌സ് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു. എന്നാല്‍ ലോഞ്ച് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഗൂഗിള്‍ എന്‍ജിനീയറായ ഓര്‍ക്കൂട്ട് ബ്യൂക്കോക്ടന്‍ നിര്‍മ്മിച്ച് ഗൂഗിള്‍ നടത്തിവന്നിരുന്ന ആദ്യകാല സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സേവനമായിരുന്നു ഓര്‍ക്കൂട്ട്. 2004 ജനുവരിയില്‍ ആരംഭിച്ച ഇത് ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളരെ ജനപ്രിയമായി മാറി. പ്രൊഫൈലുകള്‍, കമ്മ്യൂണിറ്റികള്‍, ടെസ്റ്റിമോണിയലുകള്‍, സുഹൃത്ത് ശൃംഖലകള്‍ എന്നിവയിലൂടെ ഉപയോക്താക്കള്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരം അത് നല്‍കിയിരുന്നു. എന്നാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകള്‍ ജനപ്രീതി നേടിയതോടെ 2014 സെപ്റ്റംബറില്‍ ഗൂഗിള്‍ ഓര്‍ക്കൂട്ട് പൂട്ടി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *