ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണിയിലേക്കുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവേശനത്തെ ചൊല്ലി ഇലോണ്‍ മസ്‌കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. സ്‌പെക്ട്രം ലേലത്തിലൂടെ അനുവദിക്കണമെന്നാണ് ജിയോയുടെ നിലപാട്. എന്നാല്‍ ലേലം ഒഴിവാക്കി ഭരണപരമായ നടപടിയിലൂടെ അനുവദിക്കണമെന്നാണ് സ്റ്റാര്‍ലിങ്കിന്റെ ആവശ്യം. ‘ഇന്ത്യയുടെ യഥാര്‍ഥ ബോസ് അംബാനിയാണോ?’ എന്നാണ് മസ്‌ക് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മസ്‌കിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയമായി മാറി. സ്റ്റാര്‍ലിങ്ക്, യൂട്ടെല്‍സാറ്റ് വണ്‍വെബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നീ മൂന്ന് കമ്പനികളും സാറ്റലൈറ്റ് ഇന്റര്‍നെറ്റ് അനുമതിക്കായി രംഗത്തുണ്ട്. യുഎസില്‍ വീടുകള്‍ക്കുള്ള സ്റ്റാര്‍ലിങ്ക് പ്ലാനുകള്‍ പ്രതിമാസം 55 ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. ഇതേ നിരക്കാണ് ഇന്ത്യയിലെങ്കില്‍ 5,000 രൂപയ്ക്ക് മുകളില്‍ വരും.
