എം.ടി. വാസുദേവന്‍ നായര്‍ സ്വന്തം വായനാനുഭവങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം ‘ഒരു രചന നമ്മെ വായിപ്പിക്കണം’ എന്ന് ആവര്‍ത്തിക്കാറുണ്ട്. ഹെമിങ്വേയില്‍ അദ്ദേഹം പെട്ടുപോയത് അങ്ങനെയത്രേ. എസ്.ആര്‍. ലാല്‍ വായിപ്പിക്കുന്ന എഴുത്തുകാരനാണ്. ‘ഗൂഢസംഘം’ എന്ന പുതിയ നോവലില്‍ ഏറ്റവും ഏകാന്തവും ഗൂഢവുമായ ഒരനുഭൂതിയെ, വായനാനുഭൂതിയെ ചുറ്റിപ്പറ്റി കഥ നെയ്യുകയാണ് ലാല്‍. രസകരവും ഒപ്പം ഒരല്‍പ്പം ഉദ്വേഗജനകവുമാണ് കഥാപരിസരം. സന്തോഷമാണ് ഇതില്‍നിന്നും പൊട്ടിമുളയ്ക്കുന്ന വികാരം. ‘ഗൂഢസംഘം’. ആര്‍.എസ് ലാല്‍. മാതൃഭൂമി. വില 238 രൂപ.
