ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവമുള്ള ദൃശ്യങ്ങളും മികച്ച പശ്ചാത്തല സംഗീതവും മേക്കിങ്ങിലെ മികവുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ദിലീപിന്റെ പതിവ് കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ടീസറില്‍ കാണാനാകുന്നത്. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായാണ് താരം എത്തുന്നതെന്ന സൂചനയും ടീസര്‍ നല്‍കുന്നു. ജഗന്‍ ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. പൂര്‍ണമായും ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ വിബിന്‍ ബാലചന്ദ്രന്റേതാണ്. അശോകന്‍, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
