മദ്ധ്യാഹ്ന വാർത്തകൾ 20261010 204327 0000

 

 

തലസ്ഥാനത്ത് സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരം ദില്ലി മെട്രോയുടെ നിയന്ത്രണങ്ങൾ കൂടുതൽ സമയത്തേക്ക് നീട്ടി. സുരക്ഷാ കാരണങ്ങളാൽ പ്രധാനപ്പെട്ട 45 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി 10 മണി വരെ അടച്ചിടുമെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. വിവിധ ഇടങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളും ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്താണ് ദില്ലി പോലീസിന്‍റെ നിർദേശപ്രകാരം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

 

ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ പിണറായി വിജയൻ, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, മണിക് സർക്കാർ എന്നീ നാല് മുൻ മുഖ്യമന്ത്രിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായിയെയും മമതയെയും മണിക്കൂറുകളോളം പോലീസ് വാഹനത്തിൽ നഗരം ചുറ്റിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെയാണ് നേതാക്കളെ തടഞ്ഞത്.

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ സുപ്രീം കോടതി അഭിഭാഷക രത്‌ന സിംഗിനെ പോലീസ് വിട്ടയച്ചു. സാകേത് കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് നടപടി. സുപ്രീം കോടതിക്ക് സമീപത്ത് നിന്ന് മറ്റ് നിരവധി അഭിഭാഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ദില്ലി പൊലീസ് വിട്ടയച്ചു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് പിണറായിയെ വിട്ടയച്ചത്. രാവിലെ പത്തരക്കാണ് പിണറായിയെ കസ്റ്റഡിയിലെടുത്തതാണ്. എട്ട് മണിക്കൂറിന് ശേഷമാണ് പൊലീസ് വിട്ടയച്ചത്.

 

ചെന്നൈയിൽ നടന്ന വിദ്യാർത്ഥി സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെയും കൂട്ടരുടെയും നാളുകൾ എണ്ണപ്പെട്ടുവെന്നും, എതിരാളികളെ അടിച്ചമർത്താനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി.

 

സിജെപി പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തിൽ മാത്രം റെയിൽവേ റദ്ദാക്കിയത് 245 ട്രെയിനുകൾ. 75 മെയിൽ എക്സ്പ്രസ് ട്രെയിനുകളും 170 പാസഞ്ചർ ട്രെയിനുമാണ് റദ്ദാക്കിയത്. ഡൽഹിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് കൂടുതൽ റദ്ദാക്കപ്പെട്ടത്.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധത്തിനെത്തിയ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെ ക്രൂരമായ മർദനമെന്ന് പരാതി. നടുറോഡിൽ വെച്ച് പെൺകുട്ടിയുടെ വസ്ത്രങ്ങൾ വലിച്ചുകീറാനും ആക്രമിക്കാനും ശ്രമിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തടയാൻ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന ആൺകുട്ടിക്കും ക്രൂരമായി മർദനമേറ്റു.

 

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദു റഹ്മാനെതിരെ കേസെടുക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടും. അബ്ദു റഹ്മാൻ, ആന്‍റോ അഗസ്റ്റിൻ എന്നിവരുൾപ്പെടെ അഞ്ചുപേരാകും ആദ്യഘട്ടത്തിൽ പ്രതികൾ.

 

കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് ഇതുവരെ 13309 പേർ അറസ്റ്റിലായി. വൻതോതിൽ എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുക്കുകയും ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.

 

സർക്കാറിന്റെ നൂറു ദിന പദ്ധതിയിൽ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാത്തതിൽ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

 

സംസ്ഥാനത്ത് ഇന്ന് രാത്രിയും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഉൾപ്പെടെ ആറ് ജില്ലകളിൽ 10 മണിവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഒക്ടോബർ 14 വരെ മഴ തുടരുമെന്നാണ് പ്രവചനം

 

സർക്കാർ ആശുപത്രികളിൽ 1500 ഡോക്‌ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു. ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി 1 ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിക്കുമെന്നും മുരളീധരൻ അറിയിച്ചു

 

തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സുതാര്യതയിൽ ഉത്തരവാദിത്തം ആവശ്യപ്പെടുന്നവരെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിലൂടെ നിശ്ശബ്ദരാക്കാനാകില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

 

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ മിച്ചംപിടിച്ച തുകകൊണ്ട് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് അന്നം ഊട്ടിയ അധ്യാപികമാർക്ക് ​ഗതാ​ഗത മന്ത്രി സി.പി ജോണിന്‍റെ ആദരം. പൊൻമുടി ​ഗവ. യു.പി സ്കൂളിലെ അധ്യാപികമാരായ നിമിഷ, ജയശ്രീ ദേവൻ, ശാലു പൗലോസ് എന്നീ അധ്യാപകരെയും സ്കൂൾ കുട്ടികളെയും ഔദ്യോ​ഗിക വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ആദരവ് നൽകിയത്.

 

കളമശ്ശേരി പീഡനക്കേസിലെ അതിജീവിതയെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. അതിജീവിത ആരോഗ്യനില വീണ്ടെടുക്കുകയാണെന്നും വലിയ ട്രോമയിലാണ് ഇപ്പോഴും ആ പെൺകുട്ടിയെന്നും മന്ത്രി പറഞ്ഞു.

 

ലോക കത്തെഴുത്ത് ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഉദയഗിരിയിലുള്ള പ്രത്യാശ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രി വി.ഡി. സതീശന് അയച്ച കത്തും അതിന് മുഖ്യമന്ത്രി നൽകിയ സ്നേഹനിർഭരമായ മറുപടിയും ശ്രദ്ധേയമാകുന്നു. കുട്ടികൾ തങ്ങളുടെ സ്കൂളിലെ വിശേഷങ്ങളും ഓണാഘോഷ ഓർമ്മകളും മുഖ്യമന്ത്രിയോട് കത്തിലൂടെ പങ്കുവെച്ചു.

 

സംസ്ഥാനത്തെ വിവിധ സിനിമ തിയറ്ററുകളിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവിൽ സപ്ലൈസ് വകുപ്പുകൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. അളവിലും തൂക്കത്തിലും കുറവ് വരുത്തിയതിനും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം വിറ്റതിനും 26 കേസുകൾ രജിസ്റ്റർ ചെയ്തു.

 

മെഡിക്കൽ പിജി സീറ്റ് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. മുട്ടട സ്വദേശിയായ പരാതിക്കാരന്‍റെ മകന് മംഗലാപുരം കനാച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംഡി (റെസ്പിറേറ്ററി മെഡിസിൻ) സീറ്റ് വാഗ്ദാനം ചെയ്താണ് കണ്ണൂർ സ്വദേശി ടോമി കുര്യൻ (49) തട്ടിപ്പ് നടത്തിയത്.

 

2026-27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്താൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

 

എസ്ഐആറിനെതിരെ സിപിഎം പരാതി നൽകിയില്ലെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ വാദം പച്ചനുണയാണെന്ന് എംവി ജയരാജൻ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷ, സ്ത്രീ, ദളിത് വോട്ടർമാരെ ഒഴിവാക്കിയതിൽ വ്യാപക ക്രമക്കേട് നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണത്തിൽ കേസെടുത്ത് എൻഐഎ. ആക്രമണം എൻഐഎ അന്വേഷിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.

 

ദില്ലിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിയും അമിത് ഷായും ഭീരുക്കളാണെന്നും ഭരണഘടനയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളോട് സമരം തുടരാനും രാഹുൽ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

 

ദില്ലിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിയും അമിത് ഷായും ഭീരുക്കളാണെന്നും ഭരണഘടനയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളോട് സമരം തുടരാനും രാഹുൽ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

 

രാഹുലും ഇന്ത്യ സഖ്യവും രാജ്യത്ത് അരാജകത്വം പരത്തുകയാണെന്ന് ബിജെപി വക്താവ് രവിശങ്കർ പ്രസാദ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വിദേശത്ത് പോകാതെ കഠിനാധ്വാനം ചെയ്തിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു

 

ദില്ലിയിൽ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സാമൂ​ഹ്യപ്രവർത്തകൻ സോനം വാങ് ചുക്ക്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്നും സോനം വാങ് ചുക്ക് പറഞ്ഞു.

 

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്. സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. നിങ്ങൾ എവിടെയാണെങ്കിലും ദില്ലിയിലെ ജന്തർമന്തറിലേക്ക് മാർച്ച് ചെയ്യുക. പൊലീസ് എവിടെയാണോ തടയുന്നത് അവിടെത്തന്നെ നിങ്ങളുടെ സ്വന്തം ജന്തർമന്തർ ഉണ്ടാക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *