മദ്ധ്യാഹ്ന വാർത്തകൾ 20261013 201917 0000

 

 

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സഖ്യം നേതാക്കളുടെ തീരുമാനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യകക്ഷി നേതാക്കളുടെ യോഗത്തിന് ശേഷമാണ് ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

 

ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ പ്രതിഷേധങ്ങളെ പരിഹസിച്ച് അമിത് ഷാ. ദില്ലിയിലെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യാസഖ്യത്തിലെ വിവിധ പാർട്ടികളിൽ ഒന്നാകെ പരിശ്രമിച്ചിട്ടും 8,000 പേരെ മാത്രമാണ് എത്തിക്കാനായതെന്നും പരിഹസിച്ചു

 

ദില്ലി പൊലീസ് അടച്ചു പൂട്ടിയ ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ദേശീയ പതാകയുമായി ഉള്ളില്‍ കയറിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കി. കൊണാട്ട് പ്ലേസിൽ എന്‍എസ്‍യു, എഐഎസ്എഫ്, ദിശ ഉൾപ്പെടയുള്ള സംഘടനകൾ നടത്തിയ മാർച്ച് സംഘർത്തിനിടയാക്കി.

 

 

മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾക്ക് അമർഷം. പിണറായി വിജയന് അനുകൂലമായ വാദം മാസപ്പടി കേസിൽ ഇതുവരെ സ്വീകരിച്ച കോൺഗ്രസിന്‍റെ രാഷ്ട്രീയ ലൈനിനെ ദുർബലമാക്കുമെന്നാണ് മാത്യു കുഴൽ നാടൻ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തൽ.

 

പിണറായി വിജയനെതിരായ എഫ്.ഐ.ആർ നടപടികളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് രാഷ്ട്രീയ ഒത്തുകളിയുടെയും ഇരട്ടത്താപ്പിന്റെയും തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം വി.ഡി. സതീശന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളിലേക്കും എത്തുമെന്ന ഭയമാണ് കോൺഗ്രസിനെ പിന്നോട്ടുവലിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

 

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇഡിക്കെതിരെ സിപിഎം സെമിനാറുകൾ സംഘടിപ്പിക്കുന്നു. ബിജെപി വിരുദ്ധ സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്ര നീക്കമെന്നും കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

 

ജനം പുറംകാലുകണ്ട് ചവിട്ടി പുറത്താക്കിയ പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നതെന്ന് മാസപ്പടിക്കേസിലെ ​ഹർജിക്കാരൻ കെ.എം. ഷാജഹാൻ. കഴിഞ്ഞ 10 വർഷം യുഡിഎഫ് ചെയ്ത സമരങ്ങളെ അധികാരത്തിൽ വന്നപ്പോൾ സതീശൻ റദ്ദ് ചെയ്യുകയാണെന്നും ഷാജഹാൻ ആരോപിച്ചു.

 

മാസപ്പടി ഹവാല ഇടപാടിലെ കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേയില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവർ നൽകിയ അപ്പീലുകൾക്ക് അനുമതി നൽകണോ എന്നത് ഹൈക്കോടതി വിധി പറയാൻ മാറ്റി. അപ്പീൽ സ്വീകരിക്കുന്നതിലാണ് ഉത്തരവ് പറയുക. സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തിര സ്റ്റേ ഇല്ല.

 

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ആര് വിചാരിച്ചാലും പ്രതിയെ രക്ഷിക്കാനാകില്ലെന്ന് ഉറപ്പ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബോസ്റ്റൽ സ്കൂളിൽ പ്രതിയെ അയച്ചത് കോടതിയാണ്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുഹൈൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റന്നാൾ ജാമ്യാപേക്ഷ പരിഗണിക്കും.

 

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചത് ചീഫ് സെക്രട്ടറി ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയെന്ന് വിവരം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദേശം മറികടന്നാണ് ചീഫ് സെക്രട്ടറിയുടെ നടപടി. വിഷയത്തിൽ മന്ത്രി പി കെ ബഷീർ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ രാജി ആവശ്യപ്പെട്ട് എക്സിൽ വിവാദ ട്വീറ്റ് ഇട്ടതിനെ തുടര്‍ന്ന് ഡിജിറ്റൽ മീഡിയ സെല്ലിനെ നിയന്ത്രിക്കാൻ കെപിസിസി നീക്കം തുടങ്ങി. മാര്‍ഗ നിര്‍ദ്ദേശം കൊണ്ടു വരാനാണ് ആലോചന. എക്സിൽ ട്വീറ്റുകള്‍ ഇടാൻ ചുമതലപ്പെടുത്തിയ സംഘത്തെ മാറ്റാനാണ് നീക്കം

 

നെല്ല് സംഭരണത്തില്‍ സപ്ലൈക്കോ നേരിടുന്ന ബാധ്യത തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍. 2022-23 സംഭരണ വര്‍ഷത്തില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 63.37 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

 

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചു. ദക്ഷിണ റെയിൽവേയാണ് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ഈ പ്രത്യേക സർവീസ് പ്രഖ്യാപിച്ചത്.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അകമ്പടി വാഹനവുമായി മുന്‍ ഗണ്‍മാൻമാരുടെ കറക്കം. രക്ഷാപ്രവർത്തനക്കേസിൽ സസ്പെൻഷനിലുള്ള അനിൽകുമാറും സന്ദീപുമാണ് ഔദ്യോഗിക വാഹനത്തിൽ കറങ്ങിയെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇന്നലെ പത്തനാപുരത്ത് വെച്ച് അനിൽ കരിക്ക് കുടിക്കാൻ ഇറങ്ങിയപ്പോഴാണ് യാത്ര വിവരം പുറത്തായത്.

 

ഓച്ചിറ–കായംകുളം സെക്ഷനിൽ ഓവർഹെഡ് വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവൃത്തികൾ നടക്കുന്നതിനാൽ കായംകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ വൈകുന്നുവെന്ന് റെയില്‍വേ അറിയിച്ചു.

 

മിനികൂപ്പര്‍ അപകടത്തില്‍ പ്രതിയെ സംരക്ഷിക്കാന്‍ ഒത്തുകളിയെന്ന ആരോപണം ശക്തമാക്കി മരിച്ചവരുടെ കുടുംബം രംഗത്ത്. പൊലീസിനെതിരെ ഒത്തുകളി ആരോപണം കടുപ്പിച്ച് സി പി എമ്മും രംഗത്തുവന്നു. എന്നാല്‍ ആക്ഷേപങ്ങളെല്ലാം പൊലീസ് തള്ളിക്കളഞ്ഞു.

 

നെടുമ്പാശേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി സംസാരിച്ച് ആലുവ റൂറൽ എസ്.പി സുദർശൻ. വയനാട് മടക്കിമല സ്വദേശി ദേവിക, സുള്ള്യ സ്വദേശി ഇയാസ്, പാലക്കാട് സ്വദേശി ഗോപിക എന്നിവരുടെ കുടുംബങ്ങളെയാണ് എസ്.പി നേരിട്ട് വിളിച്ച് സംസാരിച്ചത്. പൊലീസിന്റെ നടപടികളിൽ കുടുംബങ്ങൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് എസ്.പി ബന്ധപ്പെട്ടത്.കേസ് അന്വേഷണത്തിൽ കുടുംബങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ഉന്നയിക്കപ്പെട്ട മറ്റ് ആരോപണങ്ങളെല്ലാം തെറ്റാണെന്നും എസ്.പി വ്യക്തമാക്കി.

 

കൊടുങ്ങല്ലൂരിൽ പോലീസ് പീഡനത്തെ തുടർന്ന് 18-കാരനായ മുഹമ്മദ് അസ്‌ലം ജീവനൊടുക്കി. പ്രണയത്തിന്റെ പേരിൽ അസ്‌ലമിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത സി.ഐ ബൈജുവും എസ്.ഐ അതുൽ മോഹനനും ക്രൂരമായി മർദ്ദിച്ചതായി പിതാവ് ആരോപിച്ചു.

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആശുപത്രി സൂപ്രണ്ട്. ഗർഭാശയം നീക്കൽ ശസ്ത്രക്രിയക്ക് വിധേയയായ വടകര സ്വദേശി തങ്കമണി ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

തിരുവനന്തപുരം കരമനയിലെ കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളിൽ ഒടുവിൽ നിർണായക വഴിതിരിവ്. വർഷങ്ങൾ നീണ്ട നിഗൂഢതകൾക്കൊടുവിൽ 2017 ൽ ജയമാധവൻ നായർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ പോലീസ് അറസ്റ്റ് ചെയ്തു.

 

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയുടെ ഉത്സവകാല സെയിലുകളുടെ മറവിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. വ്യാജ ലിങ്കുകളിലൂടെയും ഓഫറുകളിലൂടെയും ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുന്നതാണ് പ്രധാന തട്ടിപ്പ് രീതി.

 

ദില്ലി പോലീസ് വനിതാ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു എന്നതടക്കമുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോൺഗ്രസ് പ്രവർത്തകർ സുപ്രീം കോടതിക്കകത്ത് മുദ്രാവാക്യം വിളിച്ചതിനെതിരായ ബി ജെ പി ഹർജിയും അന്ന് പരിഗണിക്കും. ദില്ലി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യാഴാഴ്ച ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.

 

ദില്ലി പോലീസ് വനിതാ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു എന്നതടക്കമുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോൺഗ്രസ് പ്രവർത്തകർ സുപ്രീം കോടതിക്കകത്ത് മുദ്രാവാക്യം വിളിച്ചതിനെതിരായ ബി ജെ പി ഹർജിയും അന്ന് പരിഗണിക്കും.

 

ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളി നിലത്തിട്ടെന്ന പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ്. ബി ജെ പിയുമായി ചേർന്ന് മാധ്യമപ്രവർത്തകയുണ്ടാക്കിയ കെട്ടുകഥയാണിതെന്നാണ് കോൺഗ്രസിന്‍റെ മറുപടി. ഇന്നലെ സുപ്രീം കോടതി രജിസ്ട്രിയിൽ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി തന്നെ മർദ്ദിച്ച് താഴെയിട്ടതെന്ന് മാധ്യമപ്രവർത്തകയായ റിച്ചാ പരാശറിന്‍റെ പരാതി.

 

ലൈംഗികാതിക്രമ പരാതിയിൽ ആഭ്യന്തര അന്വേഷണത്തിന് പിന്നാലെ കോൺഗ്രസ് ലോക്‌സഭാംഗം പ്രൊഫ. അൻഗോംച ബിമോൽ അകോയ്‌ജത്തെ ജെഎൻയുവിൽ നിന്ന് പുറത്താക്കി. ഇന്നർ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംപിയായ ഇദ്ദേഹം. ജെഎൻയുവിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായിരുന്നു.

 

 

ഗുജറാത്തിലെ ഗാന്ധിനഗർ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 44-ൽ 38 സീറ്റുകൾ നേടി ബിജെപി ഭരണം നിലനിർത്തി. കോൺഗ്രസ് അഞ്ച് സീറ്റുകളിലും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചപ്പോൾ ആം ആദ്മി പാർട്ടിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.

 

മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച പിണറായി അനുകൂല നിലപാടിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം. മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് അതൃപ്തി. ഈ നിലപാട് ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന ആശങ്കയും പാർട്ടിക്കുള്ളിലുണ്ട്

 

ദില്ലിയിലെ പ്രതിഷേധങ്ങൾക്കിടെ എസ്ഐആറിനെയും തെരഞ്ഞെടുപ്പ് കമ്മീഷണറെയും ന്യായീകരിക്കാൻ ബിജെപി കേരളത്തെ ആയുധമാക്കുന്നു. രത്തൻ ഖേൽക്കറെ വിഡി സതീശൻ സെക്രട്ടറിയാക്കിയതും ശശി തരൂരും രമേശ് ചെന്നിത്തലയും എസ്ഐആറിനെ പിന്തുണച്ചതും കോൺഗ്രസിന്റെ കാപട്യമാണെന്ന് പിയൂഷ് ഗോയൽ ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *