ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം.44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിനാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം അന്ത്യം കുറിച്ചത്.പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. സമനില ഗോൾ കണ്ടെത്താൻ ഗോൾ കീപ്പറെ അടക്കം പിൻവലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ വനിതകൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.1982ൽ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ സ്വർണം നേടിയത്.
ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
