ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനയായ ദ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി). ആവശ്യം ഉന്നയിച്ച് എഫ്ഐപി, പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. സ്മിത്ത് മച്ചാറിൻ്റെ അസാമാന്യ ധീരത അടക്കം ചൂണ്ടിക്കാട്ടിയാണ് എഫ്ഐപിയുടെ ആവശ്യം. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് മിലിന്ദ് ദിയോറ എംപിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ, സ്മിത്ത് മച്ചാറിനെ അശോക ചക്ര പുരസ്കാരത്തിന് പരിഗണിക്കണമെന്ന് മിലിന്ദ് ദിയോറ ആവശ്യപ്പെട്ടിരുന്നു.പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ പൈലറ്റ്-ഇൻ-കമാൻഡ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നത് തുടരുകയും വിമാനത്തിന്റെ നിയന്ത്രണം നിലനിർത്തുകയും ചെയ്തുവെന്ന് എഫ്ഐപി കത്തിൽ ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള അസാമാന്യ ധീരതയ്ക്കുള്ള അംഗീകാരങ്ങൾ ഉന്നതതലത്തിൽ തന്നെ നൽകപ്പെടേണ്ടതാണ്. അതിനാൽ, ക്യാപ്റ്റൻ സ്മിത്തിന് അനുയോജ്യമായ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകുന്നത് പരിഗണിക്കാൻ അഭ്യർത്ഥിക്കുന്നു. ഗുരുതരമായ അപകടവും കടുത്ത പരിക്കുകളും അഭിമുഖീകരിക്കേണ്ടി വരുമ്പോഴും ഒരു യഥാർത്ഥ പ്രൊഫഷണൽ പൈലറ്റിന്റെ ഉത്തരവാദിത്തം തങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ച ആളുകളുടെ സുരക്ഷയിൽ മാത്രമായിരിക്കുമെന്ന് ക്യാപ്റ്റൻ സ്മിത്തിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നുവെന്ന് എഫ്ഐപി വ്യക്തമാക്കി.
ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടന
