Untitled Design 2026 10 02T164124.461

പഞ്ചാബിലെ തരൺ തരണിൽ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്. വെള്ളിയാഴ്ച്ച  ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളനക്കം ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന സേനാംഗങ്ങൾ ഇവർക്ക് മുന്നറിയിപ്പ് നൽകി. നിൽക്കാൻ ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറ്റക്കാർ അത് വകവെക്കാതെ ഇന്ത്യൻ അതിർത്തിയിലേക്ക് തന്നെ മുന്നോട്ട് വരികയായിരുന്നു. വെടിവെപ്പിൽ രണ്ടുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പഞ്ചാബ് പൊലീസിന് കൈമാറി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *